പാലയില്‍ അനാശാസ്യ കേന്ദ്രം; രണ്ട് പേര്‍ പൊലീസ് പിടിയില്‍ - അനാശാസ്യ പ്രവര്‍ത്തനം
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് അനാശാസ്യകേന്ദ്രം നടത്തിയ രണ്ട് പേരെ പൊലീസ് പിടികൂടി
![പാലയില്‍ അനാശാസ്യ കേന്ദ്രം; രണ്ട് പേര്‍ പൊലീസ് പിടിയില്‍ അനാശാസ്യ കേന്ദ്രം, പ്രതികള്‍ പിടിയില്‍ sex trafficking immoral activity അനാശാസ്യ പ്രവര്‍ത്തനം പാലയില്‍ രണ്ട് പേര്‍ അറസ്റ്റില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13940804-thumbnail-3x2-immoral.jpg)
കോട്ടയം:പാലാ നഗരത്തില്‍ അനാശാസ്യ കേന്ദ്രം നടത്തിയ ആളും ഇടപാടുകാരനും പിടിയില്‍. ഇടപാടുകാരുമായി കരാര്‍ ഉറപ്പിച്ച് വന്‍ തുകയ്ക്ക് സ്ത്രീകളെ എത്തിച്ച് നല്‍കുകയായിരുന്നു നടത്തിപ്പുകാരനായ ഈരാറ്റുപേട്ട നടയ്ക്കല്‍ ഹാഷിം(51) , ഇടപാടുകാരനായ കിടങ്ങൂര്‍ സ്വദേശി ജോസുകുട്ടി തോമസുമെന്ന് പൊലീസ് വ്യക്തമാക്കി. നാലു സ്ത്രീകളേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് പാല സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെപി തോംസണ്‍ പറഞ്ഞു. മൂന്നുമാസമായി കേന്ദ്രം പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.