കേരളം

kerala

ETV Bharat / state

കോട്ടയത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ രണ്ടിന് ജില്ലയിലെത്തിയ രണ്ട് യുവതികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

two more person tested covid 19 in kottayam  covid 19 in kottayam  covid 19  kottayam  കോട്ടയത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു  കോട്ടയം  കൊവിഡ് 19
കോട്ടയത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

By

Published : Jun 11, 2020, 7:02 PM IST

കോട്ടയം: ജില്ലയിൽ പുതുതായി രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ രണ്ടിന് ട്രെയിനില്‍ കോട്ടയത്ത് എത്തിയ രണ്ടു യുവതികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കങ്ങഴയിലെ ക്വാറന്‍റൈയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വെള്ളാവൂര്‍ സ്വദേശിയായ മുപ്പത്തിനാലുകാരിക്കും, ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഗര്‍ഭിണിയായ എരുമേലി സ്വദേശിയായ മുപ്പത്തൊന്നുകാരി, എന്നിവരെയാണ് രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളാവൂര്‍ സ്വദേശിക്കൊപ്പമെത്തിയ ഭര്‍ത്താവിന്‍റെയും മകന്‍റെയും പരിശോധനാഫലം നെഗറ്റീവാണ്. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 43 ആയി.

ഇതിനു പുറമെ ജില്ലയില്‍ നിന്നുള്ള ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്ന് ഫലം വന്ന 202 സാമ്പിളുകളില്‍ 200 എണ്ണം നെഗറ്റീവാണ്. ജില്ലയില്‍ 7821 പേരാണ് നിലവില്‍ ക്വാറന്‍റൈയിനില്‍ കഴിയുന്നത്. ഇതില്‍ 6444 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും 1206 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും വന്നവരാണ്. ശേഷിക്കുന്നവര്‍ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്.

ABOUT THE AUTHOR

...view details