കേരളം

kerala

ETV Bharat / state

കോട്ടയത്ത് ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ട് രണ്ട് മാസം

രോഗികളായ അവസാനത്തെ ആറുപേര്‍ രോഗം ഭേദമായി കഴിഞ്ഞ ആഴ്ച ആശുപത്രി വിട്ടു. ജില്ലയിൽ ആദ്യ കോവിഡ് രോഗിയെ കണ്ടെത്തുന്നത് മാർച്ച് എട്ടിനായിരുന്നു. പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരനുമായി സമ്പർക്കം പുലർത്തിയതോടെയാണ് രോഗം പകര്‍ന്നത്

കോട്ടയം  കൊവിഡ് വാര്‍ത്ത  കോട്ടയം വാര്‍ത്ത  Kottayam  covid  covid-19  kottayam covid news
കോട്ടയത്ത് ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചിട്ട് രണ്ട് മാസം

By

Published : May 8, 2020, 6:13 PM IST

കോട്ടയം: ജില്ലയില്‍ ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചിട്ട് രണ്ട് മാസം. നിലവില്‍ ജില്ലയില്‍ കൊവിഡ് രോഗികളില്ല. വൈറസ് ബാധയിൽ നിന്ന് മുക്തരായവൾ 20 പേരാണ്. രോഗികളായ അവസാനത്തെ ആറുപേര്‍ രോഗം ഭേദമായി കഴിഞ്ഞ ആഴ്ച ആശുപത്രി വിട്ടു. ജില്ലയിൽ ആദ്യ കോവിഡ് രോഗിയെ കണ്ടെത്തുന്നത് മാർച്ച് എട്ടിനായിരുന്നു.

പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരനുമായി സമ്പർക്കം പുലർത്തിയതോടെയാണ് രോഗം പകര്‍ന്നത്. പിന്നീട് ചെങ്ങളം സ്വദേശികളായ ദമ്പതികൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. തുടർന്ന് ഇവരെയും പത്തനംതിട്ടയിൽ നിന്നു കോട്ടയം ജില്ലയില്‍ എത്തിച്ചു. രോഗികളായ വൃദ്ധ ദമ്പതികള പരിചരിച്ച ആരോഗ്യ പ്രവർത്തകക്കും രോഗം സ്ഥിരീകരിച്ചു.

ഏകദേശം ഒരു മാസത്തിനുള്ളിൽ വൈറസ് മുക്തരായ ദമ്പതികളും ആരോഗ്യപ്രവര്‍ത്തകയും ആശുപത്രി വിട്ടു. ശേഷം രണ്ടാഴ്ച്ചത്തോളം ശാന്തമായിരുന്ന ജില്ലയിൽ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ച് 17 പേർക്കാണ് തുടർച്ചയായ ദിവസങ്ങളിൽ രോഗം സ്ഥിരികരിച്ചത്. ഇതോടെ ആശങ്ക ഉടലെടുത്ത ജില്ല ഗ്രീൻ സോണിൽ നിന്നും അതിവേഗം റെഡ് സോണിലുമായി. ജില്ലയിൽ വൈറസ് ബാധ റിപ്പോർട്ടു ചെയ്ത് രണ്ട് മാസം പിന്നിടുമ്പോൾ നിലവിൽ വൈറസ് ബാധിതരില്ല. പക്ഷേ റെഡ് സോണിൽ നിന്നും ഗ്രീൻ സോണിലേക്ക് എത്താൻ കടമ്പകൾ പലതും ഇനിയും കടക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ കടുത്ത ജാഗ്രതയും നിയന്ത്രണങ്ങളും നിലനിർത്തിയാണ് ജില്ല ഓരോ ദിവസങ്ങളും പിന്നിടുന്നത്.

ABOUT THE AUTHOR

...view details