കേരളം

kerala

ETV Bharat / state

തെലങ്കാനയില്‍ ഗോദാവരി നദിയില്‍ രണ്ട് മലയാളി വൈദികര്‍ മുങ്ങിമരിച്ചു - two Malayali priests drowned to death

കോട്ടയം പത്തനംതിട്ട സ്വദേശികളായ വൈദികരാണ് മുങ്ങിമരിച്ചത്

വൈദികർ മുങ്ങിമരിച്ചു  മലയാളി വൈദികര്‍ മുങ്ങിമരിച്ചു  വൈദികരാണ് മുങ്ങിമരിച്ചത്  തെലങ്കാനയിൽ ഗോദാവരി നദിയിൽ  accident death news  അപകടമരണ വാര്‍ത്തകള്‍  മുങ്ങി മരിച്ചത്  drowning death news
തെലങ്കാനയില്‍ ഗോദാവരിയില്‍ രണ്ട് മലയാളി വൈദികര്‍ മുങ്ങിമരിച്ചു

By

Published : Oct 24, 2022, 3:26 PM IST

കോട്ടയം:തെലങ്കാനയിൽഗോദാവരി നദിയിൽ രണ്ട് മലയാളി വൈദികർ മുങ്ങി മരിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശി ടോണി, പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ബിസോ എന്നിവരാണ് മരിച്ചത്. ചേന്നൂരിലെ അസീസി ഹൈസ്‌കൂളിലെ അധ്യാപകരാണ് ഇരുവരും.

കുളിക്കാനിറങ്ങിയപ്പോൾ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കുമെന്ന് ബന്ധുകൾ അറിയിച്ചു. കോട്ടയം കൈപ്പുഴ സെൻ്റ് ജോർജ് വി.എച്ച്.എസ്.എസിലെ റിട്ടേയർഡ് അധ്യാപകൻ സൈമൺ പുല്ലാടന്‍റെ മകനാണ് ഫാദർ ടോണി സൈമൺ പുല്ലാട്ടുകാലായിൽ. മറ്റൊരു വൈദികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രണ്ടു പേരും മുങ്ങി മരിച്ചത്.

ABOUT THE AUTHOR

...view details