കോട്ടയം: സൗദിയില്‍ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു. നജ്‌റാനിലുണ്ടായിരുന്ന വാഹനാപകടത്തിൽ കോട്ടയം കുറവിലങ്ങാട് സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവരാണ് മരിച്ചത്. ഭർത്താവ് ബിജോ കുര്യൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഇന്ന് മാറാനിരിക്കെയാണ് ഷിൻസി മരിച്ചത്.
നജ്റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്നവരെല്ലാം മലയാളികളാണ്. അപകടത്തില്‍ പരിക്കേറ്റ സ്നേഹ, റിന്‍സി എന്നീ രണ്ട് നഴ്‌സുമാര്‍ നജ്‌റാന്‍ ജനറല്‍ ആശുപത്രിയിലും ഡ്രൈവറായിരുന്ന അജിത്ത് നജ്റാന്‍ കിങ് ഖാലിദ് ആശുപത്രിയിലും ചികിത്സയിലാണ്.