കോട്ടയം: പാലാ- പൊന്‍കുന്നം റൂട്ടില്‍ പൈകയ്ക്ക് സമീപം ആശുപത്രിപ്പടിയിലുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. എറണാകുളം സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ ഇടിച്ചാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു അപകടം.
ശബരിമല തീര്‍ഥാടകരുടെ വാഹനം ഇടിച്ച് രണ്ട് പേർക്ക് പരിക്ക് - Sabarimala pilgrimage accident
ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ ടെമ്പോ ട്രാവലര്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.
![ശബരിമല തീര്‍ഥാടകരുടെ വാഹനം ഇടിച്ച് രണ്ട് പേർക്ക് പരിക്ക് paika accident ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു രണ്ട് പേർക്ക് പരിക്ക് Sabarimala pilgrimage accident കോട്ടയം വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5401174-thumbnail-3x2-accident.jpg)
two-injured-in-sabarimala-pilgrimage-accident
ശബരിമല തീര്‍ഥാടകരുടെ വാഹനം ഇടിച്ച് രണ്ട് പേർക്ക് പരിക്ക്
നിയന്ത്രണം വിട്ട ടെമ്പോ ട്രാവലര്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലും ബൊലേറോയിലും ആണ് ആദ്യം ഇടിച്ചത്. തുടര്‍ന്ന് മറ്റൊരു ഓട്ടോയിലും ബൈക്കിലും ഇടിച്ചശേഷം വൈദ്യുതി പോസ്റ്റിലിടിച്ച് നിൽക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍മാരായ റോബിന്‍ കാഞ്ഞമല, ദീപു കുറുമ്പുകാട്ട് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പള്ളിക്കത്തോട് ഭാഗത്തുനിന്നും ഇറങ്ങിവന്ന ഒരു ഓട്ടോയിലും വാഹനം ഇടിച്ചു. അപകടത്തില്‍പ്പെട്ട വാഹനങ്ങളെല്ലാം സാരമായി തകര്‍ന്നു. അപകടദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
Last Updated : Dec 17, 2019, 3:38 PM IST