കോട്ടയം: ഏറ്റുമാനൂർ നഗരസഭയിൽ രണ്ട് കൗൺസിൽ യോഗങ്ങൾ ചേർന്നു. സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാന്‍റെയും നഗരസഭ ചെയർമാന്‍റെയും നേതൃത്വത്തിലാണ് കൗൺസിൽ യോഗങ്ങൾ ചേർന്നത്. യുഡിഎഫ് ഭരിക്കുന്ന ഏറ്റുമാനൂർ നഗരസഭയിൽ ഉദ്യോഗസ്ഥരെ ചെയർമാൻ തന്നിഷ്‌ടപ്രകാരം വകുപ്പ് മാറ്റിയതായും നടപടിക്രമങ്ങൾ പാലിക്കാതെ വിവിധ പദ്ധതികൾ നടപ്പുപദ്ധതിയിൽ ഉൾപ്പെടുത്തിയതായും ആരോപിച്ചായിരുന്നു മുൻസിപ്പാലിറ്റിയിലെ ഒരു വിഭാഗം കൗൺസിലർമാർ ബദൽ യോഗം ചേർന്നത്. ആരോപണണങ്ങൾ ചർച്ച ചെയ്യാൻ കൗൺസിൽ യോഗം ചേരണമെന്ന് ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാനും സിപിഎം പ്രതിനിധിയുമായ ടി.പി മോഹൻദാസിന്‍റെ നേതൃത്വത്തിൽ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് ചെയർമാൻ നിഷേധിച്ചു. തുടർന്ന് കൗൺസിൽ യോഗ നടപടിക്രമങ്ങൾ സംബന്ധിച്ച മുൻസിപ്പാലിറ്റി ചട്ടം ഏഴ് പ്രകാരം ബദൽ കൗൺസിൽ യോഗം വിളിച്ച് ചേർക്കുകയായിരുന്നു എന്ന് ടി.പി മോഹൻദാസ് പറയുന്നു.
ഏറ്റുമാനൂർ നഗരസഭയിൽ രണ്ട് കൗൺസിൽ യോഗങ്ങൾ - standing committee chairman
സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാന്‍റെയും നഗരസഭ ചെയർമാന്‍റെയും നേതൃത്വത്തിലാണ് കൗൺസിൽ യോഗങ്ങൾ ചേർന്നത്. ഭരണകക്ഷി പങ്കെടുക്കാത്ത കൗൺസിൽ യോഗം ഏറ്റുമാനൂർ നഗരസഭയിൽ ഇത് അപൂർവമാണ്.
സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ വിളിച്ചു ചേർത്ത 35 അംഗങ്ങളുള്ള കൗൺസിൽ യോഗത്തിൽ 16 പേർ പങ്കെടുത്തു. സെക്രട്ടറി നിയോഗിച്ച ഉദ്യോഗസ്ഥനും യോഗത്തിൽ പങ്കുചേർന്നു. 12 ഇടതു കൗൺസിലർമാരിൽ നിന്നും എട്ട് പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. കേരളാ കോൺഗ്രസിലുള്ള അഞ്ച് അംഗക്ഷളിൽ മൂന്ന് പേരും ബിജെപിയുടെ അഞ്ച് കൗൺസിലർമാരും പങ്കെടുത്തിട്ടുണ്ട്.
നഗരസഭാ കൗൺസിൽ ഹാളിൽ ചെയർമാൻ അടിയന്തരമായി വിളിച്ചു ചേർത്ത യോഗത്തിൽ 18 അംഗങ്ങളാണ് പങ്കെടുത്തത്. പ്രതിപക്ഷ അംഗങ്ങൾ വിളിച്ചു ചേർത്ത യോഗം നിയമവിരുദ്ധവും രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണന്നും നഗരസഭ ചെയർമാൻ പ്രതികരിച്ചു. ചട്ടവിരുദ്ധമായി ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥനെ അയച്ച സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണകക്ഷി പങ്കെടുക്കാത്ത കൗൺസിൽ യോഗം ഏറ്റുമാനൂർ നഗരസഭയിൽ ഇത് അപൂർവമാണ്. ഒരു ദിവസം നടന്ന രണ്ട് കൗൺസിൽ യോഗങ്ങളുടെ അംഗീകാരവും വരും ദിവസങ്ങളിൽ പുതിയ വിവാദത്തിന് വഴിവയ്ക്കും.