കോട്ടയം:ഓട്ടോറിക്ഷ മോഷ്‌ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. എരുമേലി സ്വദേശികളായ സുനിൽകുമാർ (40), രാജേഷ് എന്ന് വിളിക്കുന്ന ഷിജി (39) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്‌തത്. മുണ്ടക്കയം ചോറ്റി നിർമലാരം ഭാഗത്ത് റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം പകൽ 10 മണിയോടുകൂടിയാണ് മോഷണം പോയത്.
ഇടക്കുന്നം പാറത്തോട് സ്വദേശി സജു രാജുവിന്‍റെ ഓട്ടോറിക്ഷയാണ് പ്രതികള്‍ മോഷ്‌ടിച്ചത്. കേസിലെ പ്രതികളിൽ ഒരാളായ സുനിൽകുമാറിനെ പൊലീസ് സംഭവസ്ഥലത്ത് വച്ച് തന്നെ പിടികൂടി. എന്നാൽ, മറ്റൊരു പ്രതിയായ ഷിജി ഒളിവില്‍ പോവുകയായിരുന്നു.