കോട്ടയം: കടുത്തുരുത്തിയിൽ കാറും പണവും തട്ടിയെടുത്ത് കടന്ന പ്രതികൾ പിടിയിൽ. പെരുവ സ്വദേശി മാത്യൂസ് റോയി(22), മേലേടത്ത് സ്വദേശി അനുരാഗ് (24) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‌പ ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വൈക്കം ഡിവൈഎസ്‌പിയാണ് പ്രതികളെ അറസ്റ്റ് ചെയ്‌ത്.
കടുത്തുരുത്തിയിൽ കാറും പണവും തട്ടിയെടുത്ത പ്രതികൾ പിടിയിൽ - crime news kerala
പെരുവ സ്വദേശി മാത്യൂസ് റോയി(22), മേലേടത്ത് സ്വദേശി അനുരാഗ് (24) എന്നിവരാണ് പിടിയിലായത്.
കടുത്തുരുത്തിയിൽ കാറും പണവും തട്ടിയെടുത്ത പ്രതികൾ പിടിയിൽ
Also Read:മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ച ചാരായവും കോടയുമായി രണ്ടുപേർ പിടിയിൽ
മെയ് 14ന് രാത്രി 8.00 മണിയോടെ കോട്ടയം- തലയോലപ്പറമ്പ് റോഡില്‍ ആപ്പാഞ്ചിറ ജംഗ്ഷന് സമീപം വെച്ച് ബൈക്കിലെത്തിയ പ്രതികൾ കാർ തടഞ്ഞ് ഡ്രൈവറിൽ നിന്ന് വണ്ടി തട്ടിയെടുക്കുകയായിരുന്നു. കാർ ഡ്രൈവറുടെ കയ്യിലുണ്ടായിരുന്ന 3000 രൂപയും രണ്ട് ഫോണുകളും പ്രതികൾ തട്ടിയെടുത്തിരുന്നു.