കേരളം

kerala

ETV Bharat / state

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദനം; യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍ - Two Arrested for beating young man

യുവതി ഉള്‍പ്പെടെ 10 പേരടങ്ങുന്ന സംഘമായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോയത്. പ്രതികളെ കഞ്ചാവ് കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം കബളിപ്പിച്ചിരുന്നു.

യുവാവിനെ തട്ടിക്കൊണ്ടുപോയി  കോട്ടയം മെഡിക്കൽ കോളേജ് ഭാഗത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി  കൊച്ചോലിക്കൽ  മല്ലപ്പള്ളി  ഇരവിപേരൂർ  arrested after abducting young man  Two Arrested for beating young man  Two Arrested for beating young man Kottayam
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദനം; യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

By

Published : Aug 22, 2022, 9:59 AM IST

കോട്ടയം:കോട്ടയം മെഡിക്കൽ കോളജ് ഭാഗത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ടുപേർ കൂടി പൊലീസിന്‍റെ പിടിയിലായി. മല്ലപ്പള്ളി കൊച്ചോലിക്കൽ ഗുരുജി എന്ന് വിളിക്കുന്ന ഗിരീഷ് കുമാർ (49), ഇരവിപേരൂർ സ്വദേശിനി ഗോപിക വിനീത് (22) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞവർഷം മാർച്ചിൽ ആയിരുന്നു സംഭവം. യുവതി ഉള്‍പ്പെടെ 10 പേരടങ്ങുന്ന സംഘമായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോയത്. പ്രതികളെ കഞ്ചാവ് കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം കബളിപ്പിച്ചിരുന്നു. ഇവരുടെ കയ്യിൽ നിന്നും പണം വാങ്ങിയ ശേഷം യുവാവ് പത്രക്കടലാസ് പൊതിഞ്ഞ് കൊടുത്താണ് ഇവരെ പറ്റിച്ചത്. ഇതിനെ തുടർന്നുണ്ടായ വിരോധമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കാന്‍ കാരണം.

Also Read: ബൈക്ക് മോഷണമാരോപിച്ച് അറസ്റ്റ്, യുവാവിനെ സ്റ്റേഷനില്‍ മര്‍ദിച്ച നാലുപേര്‍ പിടിയില്‍

സംഭവത്തിനു ശേഷം പ്രതികളെല്ലാവരും ഒളിവിൽ പോയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ വിനീത് രവികുമാർ, അഭിഷേക് പി നായർ, ചിക്കു എന്ന് വിളിക്കുന്ന ലിബിൻ ഡി, സതീഷ്, സജീദ്, രതീഷ് കുമാർ എന്നിവരെ പൊലീസ് പിടികൂടി. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കുകയായിരുന്നു. ഗിരീഷ് കുമാറിന് കോയിപ്രം, തിരുവല്ല എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ട്.

ABOUT THE AUTHOR

...view details