കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്‍റെ വിചാരണ നടപടികൾ ഇന്നാരംഭിക്കും. കോട്ടയം അഡീഷണല്‍ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതൽ 2016 വരെ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് കേസ്. രഹസ്യ വിചാരണ ആയതിനാൽ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് കോടതി വിലക്കുണ്ട്. ബിഷപ്പിന്‍റെ അപേക്ഷയിന്മേലാണ് കോടതി നടപടി.
ഫ്രാങ്കോ മുളയ്‌ക്കലിന്‍റെ വിചാരണ നടപടികൾക്ക് ഇന്ന് തുടക്കം - കന്യാസ്‌ത്രീ പീഡനം
2014 മുതൽ 2016 വരെ ഫ്രാങ്കോ മുളയ്‌ക്കല്‍ കന്യാസ്‌ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസിലാണ് വിചാരണ നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 27നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. ഒരു വർഷം മുൻപ് അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കുറ്റ വിമുക്തനാക്കണമെന്ന ഹർജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതിനെ തുടർന്ന് കഴിഞ്ഞ മാസം ഫ്രാങ്കോ മുളക്കൽ വിചാരണ കോടതിയിൽ ഹാജരായിരുന്നു. തുടർന്ന് കുറ്റപത്രത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ വായിച്ചു കേൾപ്പിച്ചു. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ആയിരം പേജുള്ള കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീയുടെ വിസ്‌താരമാണ് ആദ്യം നടക്കുക. അതിന് ശേഷം മറ്റ് സാക്ഷികള്‍ക്ക് നോട്ടീസ് നല്‍കി കോടതി വിളിപ്പിക്കും.