റോഡരികില്‍ നിന്ന മരം വീണ് വീട് തകർന്നു; ഗതാഗതവും തടസ്സപ്പെട്ടു - മരം വീണ് വീട് തകര്‍ന്നു
റോഡരികില്‍ നിന്ന മരം വീണ് വീട് തകര്‍ന്നു. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
മരം വീണ് വീട് തകര്‍ന്നു
കോട്ടയം: മരം വീണ് വീട് തകര്‍ന്നു. വീടിന്‍റെ മേല്‍ക്കൂരയാണ് പൂര്‍ണമായും തകര്‍ന്നത്. റോഡരികില്‍ നിന്ന മരം ഇന്ന് രാവിലെയാണ് വീണത്. കടപ്ലാക്കൽ ജോബി സെബാസ്റ്റ്യന്‍റെ വീടിന് മുകളിലേക്കാണ് മരം വീണത്. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല. മരം വീണതിനെ തുടർന്ന് ഒരു മണിക്കൂറോളം പൂഞ്ഞാർ ഈരാറ്റുപേട്ട റൂട്ടിൽ ഗതാഗതവും തടസ്സപ്പെട്ടു. ഈരാറ്റുപേട്ട ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.