കേരളം

kerala

ETV Bharat / state

ക്രിസ്‌മസ് വിപണിയില്‍ താരമായി ലിജോ മോന്‍റെ നാടന്‍ നക്ഷത്രം - നാടന്‍ നക്ഷത്രമാണ് ഇപ്പോള്‍ വിപണിയിലെ താരം

കോട്ടയം പുല്ലരിക്കുന്ന് സ്വദേശിയായ ലിജോ മോന്‍ ആണ് നാടന്‍ നക്ഷത്രവുമായി വിപണി കീഴടക്കാന്‍ എത്തിയത്. പ്ലാവിന്‍റെ തടിയും വെള്ള നിറത്തിലുള്ള പ്ലാസ്റ്റിക്കും ഗില്‍റ്റ് പേപ്പറും ഉപയോഗിച്ചാണ് ലിജോയുടെ നക്ഷത്ര നിര്‍മാണം. നാലടി ഉയരത്തിലുള്ള നക്ഷത്രങ്ങളാണ് കൂടുതലായും നിര്‍മിച്ചിരിക്കുന്നത്

Traditional X Mas  Traditional X Mas stars by Lijo Mon Kottayam  Kottayam Lijo Mon X Mas star  Christmas stars for sale  Traditional Christmas stars in market  Christmas celebrations in Kerala  ലിജോ മോന്‍റെ നാടന്‍ നക്ഷത്രം  നാടന്‍ നക്ഷത്രം  ക്രിസ്‌തുമസ് വിപണി  ക്രിസ്‌തുമസ്  പുല്ലരിക്കുന്ന് സ്വദേശിയായ ലിജോ മോന്‍  നക്ഷത്ര നിര്‍മാണം  നാടന്‍ നക്ഷത്രമാണ് ഇപ്പോള്‍ വിപണിയിലെ താരം  ക്രിസ്‌മസ് വിപണി
ക്രിസ്‌മസ് വിപണിയില്‍ താരമായി നാടന്‍ നക്ഷത്രം

By

Published : Dec 7, 2022, 3:15 PM IST

കോട്ടയം: ക്രിസ്‌മസിന്‍റെ വരവ് അറിയിച്ച് നാട്ടിലെങ്ങും നക്ഷത്രങ്ങള്‍ മിന്നി തുടങ്ങി. പല നിറങ്ങളിലായി പല വലിപ്പത്തിലുള്ള നക്ഷത്രങ്ങളാണ് വില്‍പനക്കായി എത്തിയിരിക്കുന്നത്. കോട്ടയം പുല്ലരിക്കുന്ന് സ്വദേശിയായ ലിജോ മോന്‍റെ നാടന്‍ നക്ഷത്രമാണ് ഇപ്പോള്‍ വിപണിയിലെ താരം. കഴിഞ്ഞ ക്രിസ്‌തുമസിന് തന്‍റെ നക്ഷത്രങ്ങള്‍ ഹിറ്റായതിന്‍റെ ആത്‌മവിശ്വാസത്തിലാണ് ലിജോമോന്‍ ഇത്തവണയും ക്രിസ്‌മസ് വിപണി കീഴടക്കാന്‍ എത്തിയിരിക്കുന്നത്.

ക്രിസ്‌മസ് വിപണിയില്‍ താരമായി നാടന്‍ നക്ഷത്രം

പ്ലാവിന്‍ തടിയുടെ ഫ്രെയിമില്‍ വെള്ള നിറത്തിലുള്ള പ്ലാസ്റ്റിക് ഒട്ടിക്കുന്നു. പിന്നീട് അതിന്‍റെ കാലുകളില്‍ ഗില്‍റ്റ് പേപ്പര്‍ ഒട്ടിച്ച് മോടികൂട്ടും. ഇങ്ങനെയാണ് ലിജോമോന്‍ തന്‍റെ നാടന്‍ നക്ഷത്രം ഒരുക്കിയെടുക്കുന്നത്. കൂടുതൽ ഫിനിഷിങ് കിട്ടാൻ ഈറ്റയിലും മുളയിലും നക്ഷത്രത്തിന്‍റെ ഫ്രെയിം ഉണ്ടാക്കുന്നത് ലിജോ ഒഴിവാക്കി.

നാലടി ഉയരത്തിലുള്ള നക്ഷത്രങ്ങളാണ് കൂടുതലായും നിര്‍മിച്ചിരിക്കുന്നത്. കോട്ടയം ചുങ്കം റോഡിലെ തടിക്കടയുടെ മുമ്പിലായാണ് വില്‍പനക്ക് ഒരുങ്ങി ലിജോയുടെ നക്ഷത്രം ആവശ്യക്കാരെ കാത്ത് കിടക്കുന്നത്. നക്ഷത്ര നിര്‍മാണത്തില്‍ പ്ലാസ്റ്റിക്കിന് പകരം പേപ്പര്‍ ഉപയോഗിക്കണമെന്നായിരുന്നു ലിജോ മോന്.

എന്നാല്‍ പേപ്പര്‍ മഞ്ഞില്‍ നനഞ്ഞു പോകുമെന്നത് കൊണ്ടാണ് പ്ലാസ്റ്റിക് ഉപയോഗിക്കാമെന്ന് തീരുമാനിച്ചത്. വിവിധ വലിപ്പത്തിലുള്ള നക്ഷത്രങ്ങള്‍ക്ക് വിലയിലും വ്യത്യാസമുണ്ട്. നാലടിയുള്ള നക്ഷത്രത്തിന് 650 രൂപയും അഞ്ചടി വലിപ്പമുള്ള നക്ഷത്രത്തിന് 750 രൂപയുമാണ് വില.

കോളജുകളിലെയും പള്ളികളിലെയും ക്രിസ്‌മസ് ആഘോഷത്തിന് 15 അടി ഉയരത്തിലുള്ള നക്ഷത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം ലിജോ നിര്‍മിച്ച് നല്‍കിയിരുന്നു. നക്ഷത്ര നിര്‍മാണത്തിന് പുറമെ മുള കൊണ്ടുള്ള കപ്പുകൾ, തടി കൊണ്ടുള്ള പാത്രം എന്നിവയുടെ നിർമാണവും ലിജോയ്ക്കുണ്ട്.

ABOUT THE AUTHOR

...view details