കോട്ടയം:പാടശേഖരം പൂട്ടാൻ എത്തിച്ച ട്രാക്‌ടർ കേടുവരുത്താൻ ശ്രമം. പാലാ ചേർപ്പുങ്കൽ നേഴ്‌സിങ് കോളജിന് സമീപത്തെ പാടശേഖരത്താണ് സംഭവം. ഇന്നലെ രാവിലെ ഡ്രൈവർ എത്തിയപ്പോഴാണ് ടാക്‌ടറിന്‍റെ എയർ ഫിൽറ്ററിൽ ഉപ്പിട്ട നിലയിൽ കണ്ടത്.
പാടശേഖരം പൂട്ടാനെത്തിച്ച ട്രാക്‌ടർ കേടുവരുത്താൻ ശ്രമം; പൊലീസിൽ പരാതി നൽകി കർഷകർ - ഉപ്പുകല്ലിട്ട് കേട് വരുത്താൻ ശ്രമം
തിങ്കളാഴ്‌ച (നവംബർ 14) ഉഴവിനുശേഷം പാടത്തിന് സമീപം നിർത്തിയിട്ട ട്രാക്‌ടറാണ് ഉപ്പുകല്ലിട്ട് കേടുവരുത്താൻ ശ്രമിച്ചത്. ടാക്‌ടറിന്‍റെ എയർ ഫിൽറ്ററിൽ ഉപ്പിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
പാടശേഖര സമിതി പ്രസിഡന്‍റ് വാലേപ്പീടികയിൽ മാത്തുക്കുട്ടി തോമസിന്‍റെ നേതൃത്വത്തിലാണ് ഇവിടെ കൃഷിയിറക്കുന്നത്. തിങ്കളാഴ്‌ച (നവംബർ 14) ഉഴവിനുശേഷം പാടത്തിനു സമീപം ട്രാക്‌ടർ നിർത്തിയിട്ടിരിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ ട്രാക്‌ടറിന് ചുറ്റും ഉപ്പുകല്ലുകൾ ഇട്ടിരിക്കുന്നത് കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് എയർ ഫിൽറ്ററിൽ ഉപ്പുകല്ലിട്ടതായി കണ്ടത്.
ടാക്‌ടർ നശിപ്പിക്കാൻ ശമിച്ച സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കിടങ്ങൂർ പൊലീസിൽ കർഷകർ പരാതി നൽകി. എന്നാൽ പൊലീസ് വൈകിയാണ് സ്ഥലത്തെത്തിയതെന്ന് കർഷകർ പറഞ്ഞു.