ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ച് കയറി; വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു - ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ച് കയറി
കൊച്ചോലിമാക്കൽ അനീഷിൻ്റെ വീട്ടിലേക്കാണ് ലോറി ഇടിച്ച് കയറിയത്

ടോറസ് ലോറി വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി
കോട്ടയം:കരിങ്കല്ല് കയറ്റിവന്ന വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ച് കയറി. മേലുകാവ് കാഞ്ഞിരം കവലക്ക് സമീപമാണ് സംഭവം. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു. കൊച്ചോലിമാക്കൽ അനീഷിൻ്റെ വീട്ടിലേക്കാണ് ലോറി ഇടിച്ച് കയറിയത്. അപകടത്തിൽ വീട് ഏതാണ്ട് പൂർണമായും തകർന്നു.
Last Updated : Jan 27, 2021, 7:25 PM IST
TAGGED:
മേലുകാവ് കാഞ്ഞിരം കവല