കേരളം

kerala

ETV Bharat / state

റോഡ് ഷോയുമായി കോട്ടയം യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടൻ - റോഡ് ഷോ

ഉമ്മൻചാണ്ടി, ജോസ് കെ മാണി എംപി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.

udf1

By

Published : Apr 3, 2019, 12:23 AM IST

തോമസ് ചാഴികാടൻ പ്രചരണാർത്ഥം നടത്തിയ റോഡ് ഷോ
. തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായികോട്ടയത്തെയുഡിഎഫ് സ്ഥാനാർഥിതോമസ് ചാഴികാടന്‍ റോഡ് ഷോ സംഘടിപ്പിച്ചു. കലക്ടറേറ്റിനു സമീപത്തു നിന്നും ആരംഭിച്ച റോഡ് ഷോയിൽആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്നു. പരിപാടിക്ക് ഉമ്മൻചാണ്ടി, ജോസ് കെ മാണി എംപി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയവർ നേതൃത്വം നൽകി.പ്ലക്കാർഡുകളും, കട്ടൗട്ടുകളും, പാർട്ടി പതാകകളും കൈയിൽ ഏന്തിയാണ് പ്രവർത്തകർ റോഡ് ഷോയിൽ അണിനിരന്നത്. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ തുറന്ന വാഹനത്തിൽ തോമസ് ചാഴികാടൻ പര്യടനം നടത്തും. കോൺഗ്രസിലെ പ്രമുഖ നേതാക്കളടക്കം തോമസ് ചാഴികാടന്വേണ്ടി വോട്ട് അഭ്യർത്ഥിക്കാൻ എത്തുമെന്നാണ് സൂചന.

ABOUT THE AUTHOR

...view details