കേരളം

kerala

ETV Bharat / state

കോട്ടയത്ത് കള്ള് വ്യവസായം പ്രതിസന്ധിയിൽ

കള്ളിൻ്റെ ലഭ്യതക്കുറവാണ് പ്രധാന പ്രതിസന്ധി. 12 ജില്ലകളിലേക്കും കള്ളെത്തുന്നത് പാലക്കാട് നിന്നാണ്. പക്ഷേ ജില്ലകൾ പിന്നിട്ട് കള്ളെത്തിക്കുന്നതിലും പ്രതിസന്ധി നേരിടുന്നു. റോഡ് മാർഗം കള്ളെത്തിക്കുന്നതിന് സർക്കാർ അനുമതി ലഭിച്ചിട്ടില്ല

കള്ള് ഷാപ്പ് മേഖലയിൽ പ്രതിസന്ധി  Kottayam  crisis  toddy industry  പ്രധാന പ്രതിസന്ധി  അനുമതി  റോഡ് മാർഗം
കോട്ടയത്ത് കള്ള് വ്യവസായം പ്രതിസന്ധിയിൽ

By

Published : May 11, 2020, 5:51 PM IST

കോട്ടയം: കോട്ടയത്ത് കള്ള് വ്യവസായം പ്രതിസന്ധിയിൽ. കള്ള് ഷാപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും ഷാപ്പുകളുടെ പ്രവർത്തനം സാധാരണഗതിയിലാകണമെങ്കിൽ ദിവസങ്ങൾ കഴിയണം. ലോക്ക് ഡൗൺ നിലവിൽ വന്നതിന് ശേഷം മാർച്ച് അവസാനത്തോടെയാണ് സംസ്ഥാനത്ത് കള്ള് വ്യവസായം പൂർണമായും നിലച്ചത്.

കോട്ടയത്ത് കള്ള് വ്യവസായം പ്രതിസന്ധിയിൽ

ഒന്നര മാസത്തിന് ശേഷം സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ഷാപ്പുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും പഴയ രീതിയിൽ എത്താൻ ഈ മേഖലക്ക് നിലവിൽ സാധ്യമല്ല. കള്ളിൻ്റെ ലഭ്യതക്കുറവാണ് പ്രധാന പ്രതിസന്ധി. 12 ജില്ലകളിലേക്കും കള്ളെത്തുന്നത് പാലക്കാട് നിന്നാണ്. പക്ഷേ ജില്ലകൾ പിന്നിട്ട് കള്ളെത്തിക്കുന്നതിലും പ്രതിസന്ധി നേരിടുന്നു. റോഡ് മാർഗം കള്ളെത്തിക്കുന്നതിന് സർക്കാർ അനുമതി ലഭിച്ചിട്ടുമില്ല.

തെങ്ങും പനയും ചെത്താൻ ആരംഭിച്ചങ്കിലും പഴയ അളവിൽ കള്ളു കിട്ടാനും ആഴ്ച്ചകളുടെ താമസം നേരിടും. ഈ സാഹചര്യത്തിൽ 13ന് ഷാപ്പുകൾ തുറന്നാലും പ്രതിസന്ധികൾ അവസാനിക്കില്ലന്ന് യൂണിയൻ നേതാക്കൾ പറയുന്നു. ഈ സഹചര്യത്തിൽ ചെത്തുകാർക്കും ഷാപ്പ് നടത്തിപ്പുകാർക്കും പുറമെ അനുബന്ധ തൊഴിലാളികൾക്കും സ്ഥിരവരുമാനം ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

ABOUT THE AUTHOR

...view details