കോട്ടയം: കുമരകത്ത് രണ്ടര വയസ്സുകാരന്‍ പാടശേഖരത്തില്‍ മുങ്ങി മരിച്ചു. ചെങ്ങളം നാല്‌പറയിൽ വീട്ടിൽ പ്രശാന്ത് കാർത്തിക ദമ്പതികളുടെ മകൻ ആരൂഷ് ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ 11.30 ഓടെ ആയിരുന്നു സംഭവം. കുട്ടിയെ കാണാതെ തെരച്ചിൽ നടത്തിയപ്പോൾ വെള്ളം നിറഞ്ഞ നെൽപ്പാടത്ത് കുട്ടിയുടെ വസ്ത്രം കണ്ടെത്തുകയായിരുന്നു.
കുമരകത്ത് രണ്ടര വയസ്സുകാരന്‍ മുങ്ങി മരിച്ചു - toddler drowns kumarakom
ചെങ്ങളം നാല്‌പറയിൽ വീട്ടിൽ പ്രശാന്ത് കാർത്തിക ദമ്പതികളുടെ മകൻ ആരൂഷ് ആണ് മരിച്ചത്
കുമരകത്ത് രണ്ടര വയസുകാരൻ മുങ്ങി മരിച്ചു
കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്ത് മൂന്ന് ദിവസം മുൻപാണ് വെള്ളം കയറ്റിയത്. ഇതേ തുടർന്ന് താറാവുകളും പാടശേഖരത്ത് എത്തിയിരുന്നു. താറാവുകളെ കാണാൻ പാടത്തിനരികിൽ എത്തിയ കുട്ടി വെള്ളത്തിലേക്ക് വീണതാകാം എന്നാണ് നിഗമനം. സംസ്‌കാരം ചൊവ്വാഴ്‌ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.