കേരളം

kerala

ETV Bharat / state

സ്ഥാനാർഥി നിർണയത്തിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന് മഹിളാ കോണ്‍ഗ്രസ്

മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന് മഹിളാ കോൺഗ്രസ്. വിജയസാധ്യതയുള്ള സീറ്റുകൾ ഉൾപ്പെടെ മൂന്നു സീറ്റുകൾ എങ്കിലും വനിതകൾക്കായി സംവരണം ചെയ്യണമെന്നും ആവശ്യം.

By

Published : Mar 16, 2019, 6:29 PM IST

മഹിളാ കോണ്‍ഗ്രസ്

പാർട്ടിക്കുള്ളിലെ വനിതാ സംവരണത്തിനു വേണ്ടി ഇനി വനരോദനം നടത്തിയിട്ട് കാര്യമില്ലെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്. തങ്ങളുടെ ആവശ്യം പാർട്ടി നേതൃത്വത്തെ വ്യക്തമായി അറിയിച്ചിരുന്നതാണ്. സ്ഥാനാർഥി നിർണയം ഒരു ബാലികേറാമലയായി അവശേഷിക്കുമ്പോൾ മഹിളാ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് വേണ്ട പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ കോട്ടയത്ത് പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന് മഹിളാ കോണ്‍ഗ്രസ്


മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വരുന്ന പാർലമെന്‍റ്തെരഞ്ഞെടുപ്പിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണം എന്നതായിരുന്നു മഹിളാ കോൺഗ്രസിൻെറ ആവശ്യം. വിജയസാധ്യതയുള്ള സീറ്റുകൾ ഉൾപ്പെടെ മൂന്നു സീറ്റുകൾ എങ്കിലും വനിതകൾക്കായി സംവരണം ചെയ്യണം. താങ്കളുടെ ആവശ്യം മഹിളാ കോൺഗ്രസ്ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ വരുന്ന തെരഞ്ഞെടുപ്പിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപമാണ് മഹിളാ കോൺഗ്രസിന് ഉള്ളിലുള്ളത്.

നിലവിൽ രണ്ടു സീറ്റുകൾ എങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മഹിളാ കോൺഗ്രസ്. മുന്നണിയുടെ വിജയത്തിനായി മഹിള കോൺഗ്രസ് ശക്തമായി പ്രവർത്തിക്കുമെന്നും ലതികാ സുഭാഷ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details