തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റെ വാഹന പര്യടനം സമാപിച്ചു - നിയമസഭാ തെരഞ്ഞെടുപ്പ് 2021
സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കോട്ടയത്തിന്‍റെ വികസനത്തിനായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് ആവശ്യപ്പെട്ടു.
![തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റെ വാഹന പര്യടനം സമാപിച്ചു Thuruvanchoor Radhakrishnan Constituency Tour തുരുവഞ്ചൂർ രാധാകൃഷ്‌ണൻ കോട്ടയം നിയമസഭാ മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് 2021 kottayam Constituency](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11238127-thumbnail-3x2-kt.jpg)
കോട്ടയം: വിവിധ ഇടങ്ങളിൽ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ വാഹന പര്യടനം സമാപിച്ചു. അവസാനദിനം തിരുവഞ്ചൂരിന് വോട്ടഭ്യർഥിക്കാൻ സിനിമാ താരം രമേഷ് പിഷാരടിയും എത്തിയിരുന്നു. മാർച്ച് 24ന് ആരംഭിച്ച വാഹനപര്യടനം എട്ട് ദിവസങ്ങള്‍ കൊണ്ട് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി. സമാപന ദിവസമായ ബുധനാഴ്‌ച കോട്ടയം വെസ്റ്റിലായിരുന്നു പര്യടനം. പള്ളിപ്പുറത്ത് കാവിന് സമീപത്തുനിന്ന് ആരംഭിച്ച വാഹന പര്യടനം തിരുനക്കര ബസ് സ്റ്റാന്‍ഡിന് സമീപം സമാപിച്ചു. സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കോട്ടയത്തിന്‍റെ വികസനത്തിനായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് ആവശ്യപ്പെട്ടു.