കടുത്തുരുത്തിയില്‍ വാഹനാപകടം; മൂന്നു പൊലീസുകാർക്ക് പരിക്ക് - Accident
വൈക്കം ഡിവൈ.എസ്.പി ഓഫീസിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
കടുത്തുരുത്തി പാലകരയിൽ വാഹനാപകടം
കോട്ടയം: കടുത്തുരുത്തി പാലകരയിൽ പൊലീസ് ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ച് മൂന്നു പൊലീസുകാർക്ക് പരിക്ക്. കുറവിലങ്ങാട് സി.ഐ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. സി.ഐ പി.എസ് സംസൺ, എസ്.ഐ ടി.ആർ ദീപു, എ.എസ്.ഐ ഷിനോയ് തോമസ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം ഡിവൈ.എസ്.പി. ഓഫീസിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.