കോട്ടയം: ഹോണ്‍ അടിച്ചതില്‍ പ്രകോപിതരായി ബൈക്കിൽ എത്തിയ യുവാവിനെ ആക്രമിച്ച കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കടുത്തുരുത്തി സ്വദേശികളായ കൊടുംതലയിൽ വീട്ടിൽ അമൽ കെ അജി (25), ഇയാളുടെ സഹോദരന്‍ അഖിൽ കെ അജി (21), ബാബു എന്ന് വിളിക്കുന്ന അനീഷ് ടി എ(42) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റു ചെയ്‌തത്. ഇവരുടെ അയല്‍വാസിയായ അനീഷ് ഗോപി എന്ന യുവാവിനെയാണ് മൂവരും ആക്രമിച്ചത്.
ഹോണ്‍ അടിച്ചതില്‍ പ്രകോപിതരായി അയല്‍വാസിയെ ആക്രമിച്ചു; മൂന്നുപേർ അറസ്റ്റിൽ - കടുത്തുരുത്തി
കഴിഞ്ഞ ദിവസം രാത്രിയിൽ പൂഴിക്കോൽ റോഡിൽ അങ്കണവാടിക്ക് സമീപം വച്ച് ബൈക്കിൽ വരികയായിരുന്നു യുവാവ്. പ്രതികള്‍ വാഹനത്തിന് മുന്നിൽ തടസമായി നിന്നതിനെ തുടർന്ന് ഇയാള്‍ ഹോണ്‍ അടിച്ചു. ഇതില്‍ പ്രകോപിതരായാണ് മൂന്നുപേരും യുവാവിനെ ആക്രമിച്ചത്
ഹോണ്‍ അടിച്ചതില്‍ പ്രകോപിതരായി അയല്‍വാസിയെ ആക്രമിച്ചു; മൂന്നുപേർ അറസ്റ്റിൽ
കഴിഞ്ഞ ദിവസം രാത്രിയിൽ പൂഴിക്കോൽ റോഡിൽ അങ്കണവാടിക്ക് സമീപം വച്ച് ബൈക്കിൽ വരികയായിരുന്നു അനീഷ്. പ്രതികള്‍ അനീഷിന്‍റെ വാഹനത്തിന് മുന്നിൽ തടസമായി നിന്നതിനെ തുടർന്ന് ഹോണ്‍ അടിച്ചു. തുടരെ ഹോണ്‍ അടിച്ചതില്‍ പ്രകോപിതരായി പ്രതികള്‍ അനീഷിനെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.
അനീഷിന്‍റെ നിലവിളി കേട്ട് പ്രദേശവാസികള്‍ എത്തിയതോടെ മൂന്നു പേരും രക്ഷപ്പെട്ടു. അനീഷിന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത കടുത്തുരുത്തി പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.