കോട്ടയം:ഇതര സംസ്ഥാനത്തു നിന്നും വ്യാഴാഴ്ച മടങ്ങിയെത്തിയ 12 പേരെ ഭരണങ്ങാനത്ത് നിരീക്ഷണത്തിലാക്കി. സെന്‍റ് അല്‍ഫോന്‍സാ പള്ളിയുടെ ലോഡ്ജിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. മേലുകാവ്, മൂന്നിലവ്, ഇടപ്പാടി, കടനാട്, പൂഞ്ഞാര്‍ തെക്കേക്കര, ഉഴവൂര്‍, തലപ്പലം, മീനച്ചില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഉള്ളവരെയാണ് ഭരണങ്ങാനത്ത് തമാസിപ്പിച്ചിരിക്കുന്നത്.
ഇതര സംസ്ഥാനത്തു നിന്നും എത്തിയവരെ നിരീക്ഷണത്തിലാക്കി - മീനച്ചില്‍ താലൂക്ക്
സെന്‍റ് അല്‍ഫോന്‍സാ പള്ളിയുടെ ലോഡ്ജിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. മേലുകാവ്, മൂന്നിലവ്, ഇടപ്പാടി, കടനാട്, പൂഞ്ഞാര്‍ തെക്കേക്കര, ഉഴവൂര്‍, തലപ്പലം, മീനച്ചില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഉള്ളവരെയാണ് ഭരണങ്ങാനത്ത് തമാസിപ്പിച്ചിരിക്കുന്നത്.
![ഇതര സംസ്ഥാനത്തു നിന്നും എത്തിയവരെ നിരീക്ഷണത്തിലാക്കി monitored other states inter state traval covid-19 covid news ഇതര സംസ്ഥാനം ആഭ്യന്തര യാത്ര മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ കോട്ടയം മീനച്ചില്‍ താലൂക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7111629-881-7111629-1588926260892.jpg)
ഇതര സംസ്ഥാനത്തു നിന്നും എത്തിയവരെ നിരീക്ഷണത്തിലാക്കി
ഇനിയും എത്തുന്നവരെ അസ്സീസി ധ്യാനകേന്ദ്രം, ചൂണ്ടച്ചേരി കോളജ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലാവും താമസിപ്പിക്കുക. പഞ്ചായത്ത് പ്രസിഡന്‍റ് സാബു തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മോളി ബേബി, പഞ്ചായത്ത് സെക്രട്ടറി, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇതോടെ മീനച്ചില്‍ താലൂക്കിലെ ആദ്യ നിരീക്ഷണ കേന്ദ്രമായി ഭരണങ്ങാനം മാറി.