നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ പി ജെ ജോസഫിനെ പുറത്താക്കി മുൻ എംഎൽഎ തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കെ എം മാണി. പകൽ മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിൽ വാർത്താക്കുറിപ്പിലൂടെയാണ് പാർട്ടി ഇക്കാര്യം അറിയിച്ചത്.
ചാഴിക്കാടൻ അകത്ത് ജോസഫ് പുറത്ത് ,കോട്ടയം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കെഎം മാണി
തോമസ് ചാഴിക്കാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് അസാധാരണ നടപടിയെന്ന് പി ജെ ജോസഫ്. പാർട്ടി തീരുമാനം തിരുത്തണമെന്നും യു ഡി എഫ് നേതൃത്വവുമായി ആലോചിച്ചു ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം.
ജോസഫ് വിഭാഗത്തിന്‍റെഎതിർപ്പ് മറികടന്നാണ് കോട്ടയത്ത് ചാഴിക്കാടൻ അങ്കത്തിനിറങ്ങുന്നത്. പാർട്ടിക്കുള്ളിൽ നടത്തിയ ചർച്ചയിൽ മണ്ഡലത്തിനുള്ളിൽ നിന്നുള്ള ഒരാൾ വേണമെന്ന ആവശ്യത്തിന്‍റെപുറത്താണ് തന്‍റെസ്ഥാനാർഥിത്വം. ഒരു പാർട്ടിയാക്കുമ്പോൾ പല ഭിന്നാഭിപ്രായങ്ങളുമുണ്ടാവും. നിലവിലെ സാഹചര്യങ്ങൾ പിജെ ജോസഫ് മനസിലാക്കും എന്നാണ് വിശ്വസിക്കുന്നത്.തന്‍റെസ്ഥാനാർഥിത്വം കൊണ്ട് പാർട്ടിക്കുള്ളിൽ യാതെരു വിധ പൊട്ടിത്തെറികളോ പ്രശ്നങ്ങളോ ഉണ്ടാവില്ലന്നും തോമസ് ചാഴിക്കാടൻ പറഞ്ഞു.കേരളാ കോൺഗ്രസ് പാർട്ടിയും യുഡിഎഫും ഒറ്റക്കെട്ടയി മുന്നോട്ട് പോകും പി.ജെ ജോസഫ് യാതൊരു കാരണവശാലും പാർട്ടി വിടില്ല.പി.ജെ ജോസഫിന്‍റെപൂർണ്ണ പിന്തുണയോടെയാവും സ്ഥാനാർഥിയെന്ന നിലയിൽ താൻ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പാർട്ടി നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്പി ജെ ജോസഫ്.തോമസ് ചാഴിക്കാടനെ സ്ഥാനാർഥിയായി തിരുമാനിച്ചത് കേട്ടുകേൾവിയില്ലാത്ത നടപടിയിലൂടെയാണ്.ഘടകകക്ഷികളുടെ അടക്കം അഭിപ്രായം അവഗണിച്ചു. പാർട്ടി തീരുമാനം തിരുത്തണമെന്നും യു ഡി എഫ് നേതൃത്വവുമായി ആലോചിച്ചു ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും പി ജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു.