ഈരാറ്റുപേട്ട ചതിച്ചു: പിസി ജോര്‍ജ് - തെരഞ്ഞെടുപ്പ്
ഈരാറ്റുപേട്ടയിൽ വോട്ടുചെയ്യാൻ തയ്യാറായവരെ എസ്‌ഡിപിഐക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പി.സി ജോര്‍ജ്.
കോട്ടയം: ഈരാറ്റുപേട്ടയിൽ ഇത്തവണ തനിക്കുള്ള വോട്ട് ശതമാനത്തിൽ കുറവ് നേരിടുമെന്ന് പി.സി. ജോർജ്. എന്നാൽ പൂഞ്ഞാർ മണ്ഡലത്തിലെ മറ്റെല്ലായിടങ്ങളിലും വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഭൂരിപക്ഷം എത്രയാകുമെന്ന് ഇപ്പോൾ പറയുന്നില്ല.ഈരാറ്റുപേട്ടയിൽ വോട്ടുചെയ്യാൻ തയ്യാറായവരെ എസ്‌ഡിപിഐക്കാര്‍ ഭീഷണിപ്പെടുത്തി. ഇതിന് സിപിഎം പിന്തുണ ഉണ്ടായിരുന്നു. എസ്‌ഡിപിഐക്ക് ഹൈജാക്ക് ചെയ്യാൻ സമുദായത്തെ വിട്ടുകൊടുക്കുന്നത് ശരിയാണോയെന്ന് മുസ്ലിം സഹോദരങ്ങൾ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം തീവ്രവാദത്തിനെതിരെയുള്ള നിലപാടിൽ താൻ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.