കോട്ടയം: നാല് പതിറ്റാണ്ടുകളായി കോട്ടയം നഗരത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള ഷ്രെഡിങ് യൂണിറ്റ് കോടിമതയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹരിതകര്‍മ സേന വീടുകളിലെത്തി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നഗരസഭയുടെ വാഹനത്തില്‍ സംസ്‌കരണ കേന്ദ്രത്തില്‍ എത്തിക്കും. തുടര്‍ന്ന് വിവിധ ഇനങ്ങളായി തരംതിരിക്കും.
കോട്ടയത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇനി പൊടിച്ചു കളയും - clean kerala
കോടിമതയിലെ പുതിയ അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു
50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഷ്രെഡിങ് മെഷീന്‍ ഉപയോഗിച്ച് പൊടിച്ച്, ക്ലീന്‍ കേരള കമ്പനിക്ക് കൈമാറാനാണ് തീരുമാനം. 50 മൈക്രോണില്‍ മുകളിലുള്ള പ്ലാസ്റ്റിക്കുകൾ ബെയ്‌ലിങ് മെഷീന്‍ ഉപയോഗിച്ച് അമര്‍ത്തി വലുപ്പം കുറച്ച് ഏജന്‍സികള്‍ക്ക് നല്‍കുകയും ചെയ്യും. അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു.
പ്ലാസ്റ്റിക് സൂക്ഷിക്കുന്നതിനും പൊടിക്കുന്നതിനും ആവശ്യമായ കെട്ടിടവും മെഷീനും ഉള്‍പ്പെടെ 25 ലക്ഷം രൂപയാണ് ചെലവ്. ക്ലീന്‍ കേരള കമ്പനിയാണ് മെഷീനുകള്‍ നല്‍കിയിരിക്കുന്നത്. യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ നാല് തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. ഒരു വീട്ടില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ 60 രൂപയാണ് ഈടാക്കുക.