കോട്ടയം:എൽഡിഎഫ് - ബിജെപി കൂട്ടുകെട്ട് രാഷ്ട്രീയ സദാചാര ലംഘനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. കോട്ടയം നഗരസഭയിലെ യുഡിഎഫ് ഭരണം ബിജെപി പിന്തുണയിൽ എൽഡിഎഫ് അട്ടിമറിച്ചതിനെ തുടർന്നായിരുന്നു തിരുവഞ്ചൂരിന്‍റെ പ്രതികരണം.
READ MORE:കോട്ടയം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി; ബി.ജെ.പി എല്‍.ഡി.എഫിനെ പിന്തുണച്ചു
ഈരാറ്റുപേട്ടയിൽ എസ്‌ഡിപിഐയുടെ പിന്തുണയോടെയാണ് വിജയിച്ചതെങ്കിൽ, കോട്ടയത്തെത്തിയപ്പോൾ ബിജെപിയുമായി പരസ്യബന്ധം ഉണ്ടാക്കുകയായിരുന്നു. 30 കിലോമീറ്ററിനിടെ സിപിഎമ്മിന്‍റെ രണ്ട് മുഖമാണ് കാണാൻ കഴിയുന്നതെന്നും അദ്ദേഹം ആക്ഷേപിച്ചു. ഷേപ്പില്ലാത്ത രാഷ്‌ട്രീയ പ്രസ്ഥാനമായി എൽഡിഎഫ് മാറിയെന്നും അദ്ദേഹം വിമർശിച്ചു.
എൽഡിഎഫ് - ബിജെപി കൂട്ടുകെട്ട് രാഷ്ട്രീയ സദാചാര ലംഘനമെന്ന് തിരുവഞ്ചൂർ സാക്ഷര കേരളത്തിന്‍റെ തലസ്ഥാനത്തോട് എൽഡിഎഫ് കാണിച്ചത് രാഷ്‌ട്രീയ അധമത്വം എന്നും തിരുവഞ്ചൂർ ആരോപിച്ചു. ബിജെപെയുമായി ചേർന്ന് 27 വോട്ട് ഒപ്പിക്കും എന്ന് കരുതിയില്ല. അതുകൊണ്ടാണ് യുഡിഎഫ് വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു. ആദർശ മുക്ത കേരളമാണ് അവരുടെ ലക്ഷ്യം. ഇപ്പോൾ നടക്കുന്നത് ജനവിധിയില്ലയെന്നും അദ്ദേഹം പറഞ്ഞു.