കേരളം

kerala

ETV Bharat / state

പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സംസ്ഥാനത്ത് യുവജന വിദ്യാർഥി പ്രസ്ഥാനങ്ങളെ നേരിടാൻ പൊലീസിലെ സിപിഎം വിഭാഗത്തെ നിയോഗിച്ചിരിക്കുന്നു എന്നായിരുന്നു തിരുവഞ്ചൂരിന്‍റെ ആരോപണം.

തിരുവഞ്ചൂർ രാധകൃഷ്ണൻ  തിരുവഞ്ചൂരിന്‍റെ ആരോപണം  തിരുവഞ്ചൂരിന്‍റെ രൂക്ഷവിമർശനം  കെ.ടി ജലീൽ  Thiruvanchoor Radhakrishnan's harsh criticism  protest against KT Jaleel  kt jallel  congress leader  kerala protest gold case  കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ
കെ.ടി ജലീലിനെതിരെയുള്ള പ്രതിഷേധസമരങ്ങളിലെ പൊലീസ് നടപടിക്കെതിരെ തിരുവഞ്ചൂരിന്‍റെ രൂക്ഷവിമർശനം

By

Published : Sep 19, 2020, 6:47 PM IST

Updated : Sep 19, 2020, 8:16 PM IST

കോട്ടയം: കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധ സമരങ്ങളിലെ പൊലീസ് നടപടികളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാനത്ത് യുവജന വിദ്യാർഥി പ്രസ്ഥാനങ്ങളെ നേരിടാൻ പൊലീസിലെ സിപിഎം വിഭാഗത്തെ നിയോഗിച്ചിരിക്കുന്നു എന്നായിരുന്നു തിരുവഞ്ചൂരിന്‍റെ ആരോപണം. പ്രതിഷേധക്കാരുടെ തലക്കടിക്കാനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്.

പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജനവിരുദ്ധ സർക്കാരിന്‍റെ ഒടുവിലത്തെ ആയുധമാണ് കൊടിയ അക്രമത്തിലൂടെ പ്രതിഷേധ സമരങ്ങൾ അടിച്ചമർത്തുക എന്നതെന്നും കേരളത്തിൽ കാറ്റ് വിതച്ച് കൊടുംകാറ്റ് കൊയ്യുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമവിരുദ്ധമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജലപീരങ്കികളുടെ പ്രയോഗം എല്ലാ നിബന്ധനകളും കാറ്റിൽ പറത്തിയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം മറുവശത്ത് ജനങ്ങളെയിറക്കി ജലീലിനെ രക്ഷിക്കുമെന്ന പ്രഖ്യാപനമാണ് സിപിഎം നടത്തുന്നത്. നിയമ വ്യവസ്ഥിതികളെയെല്ലാം വെല്ലുവിളിച്ച് ജലീൽ കുമ്മിയടിക്കുകയാണന്നും ഒളിച്ചു കടത്തേണ്ട ഏതെങ്കിലും വസ്‌തുവാണോ കെ.ടി ജലീൽ എന്നും തിരുവഞ്ചൂർ രാധകൃഷ്ണൻ ചോദിച്ചു. മന്ത്രി ജലീലിനെ സംരക്ഷിക്കുമെന്ന സിപിഎം നിലപാട് പങ്കുപറ്റലിന്‍റെ കൂറ് കൊണ്ടാണെന്നും ഖുര്‍ആന്‍ മുന്നിൽ ഉയർത്തിക്കാട്ടി വർഗീയത പടർത്താനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Last Updated : Sep 19, 2020, 8:16 PM IST

ABOUT THE AUTHOR

...view details