കോട്ടയം:പ്രാദേശിക പത്രപ്രവർത്തകരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന കെ.ജെ.യുവിൻ്റെ ആവശ്യം സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കെ.ജെ.യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ ആദരവ് സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റിൽ പത്രപ്രവർത്തകർക്കായി തുക വകയിരുത്തിയെങ്കിലും തുടർ നടപടികൾ മുന്നോട്ട് പോയില്ല. ഇതിന് ഒരു പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്നും കെ.ജെ.യു നൽകിയ നിവേദനം സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.