കോട്ടയം: മൂന്നാമങ്കത്തിന് കളത്തിലിറങ്ങി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കോട്ടയത്തിന്‍റെ വികസന നായകൻ എന്നറിയപ്പെടുന്ന തിരുവഞ്ചൂർ മുൻപ് നടത്തിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് തന്നെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ചാണ് വോട്ടർമാരെ സമീപിക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പിൽ 33632 വോട്ടിന്‍റെ ഭൂരിപക്ഷമാണ് തിരുവഞ്ചൂരിന് കോട്ടയം നിയമസഭാ മണ്ഡലത്തിൽ ലഭിച്ചത്.
കോട്ടയത്ത് മൂന്നാമങ്കത്തിനൊരുങ്ങി തിരുവഞ്ചൂർ രാധാകൃഷ്ണൻ - തിരുവഞ്ചൂർ രാധാകൃഷ്ണൻ
2016ലെ തെരഞ്ഞെടുപ്പിൽ 33632 വോട്ടിന്‍റെ ഭൂരിപക്ഷമാണ് തിരുവഞ്ചൂരിന് കോട്ടയം നിയമസഭാ മണ്ഡലത്തിൽ ലഭിച്ചത്.
ഓരോ വോട്ടർമാരെയും നേരിട്ടു കണ്ട് വോട്ടഭ്യർഥിക്കാനാണ് ശ്രമം. തിരുവഞ്ചൂർ കോട്ടയം കാരാപ്പുഴ നിവാസികളെ നേരിൽ കണ്ട് ഇന്ന് വോട്ടഭ്യർഥിച്ചു ഓരോ വീട്ടിലും ഹൃദ്യമായ സ്വീകരണമാണ് തിരുവഞ്ചൂരിന് ലഭിച്ചത്. രണ്ടു തവണയും പിന്തുണച്ച കോട്ടയത്തു കാർ ഇത്തവണയും പിന്തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോട്ടയത്തെ അഭയ മന്ദിരത്തിലും തിരുവഞ്ചൂർ സന്ദർശനം നടത്തി. തിരുവഞ്ചൂരിനെ പിടിച്ചു കെട്ടാൻ നദിസംയോജന പദ്ധതിയിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ അഡ്വ. അനിൽ കുമാറിനെയാണ് എൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്.