കോട്ടയം:കേരളം വാറ്റ് നികുതി കുറയ്ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ. ഒരു പൈസ കുറക്കാതെ കേന്ദ്രത്തെ കുറ്റം പറയുന്നത് ശരിയല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
കേന്ദ്രം നികുതി കുറച്ചെങ്കിലും അത് പോരെന്നും, എങ്കിലും സംസ്ഥാന സർക്കാർ ഒട്ടും കുറയ്ക്കാൻ തയാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തിരുവഞ്ചൂർ പ്രതികരിച്ചു. നികുതിഭാരം കൊണ്ട് ജനങ്ങളുടെ നട്ടെല്ല് ഒടിഞ്ഞു. അവർക്ക് ആശ്വാസം നൽകുന്നതിന് പകരം ന്യായ വാദങ്ങൾ നിരത്തി സർക്കാർ ഒഴിഞ്ഞു മാറുന്നത് ശരിയല്ല.