കേരളം

kerala

ETV Bharat / state

എല്ലാം പാര്‍ട്ടി 'ചട്ടക്കൂടിനുള്ളില്‍' നിന്നാകണം: തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ - congress sashi tharoor controversy

സംസ്ഥാന രാഷ്‌ട്രീയത്തില്‍ സജീവമാകാന്‍ ശശി തരൂര്‍ എംപി നടത്തുന്ന കേരള പര്യടനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ പ്രതികരണം.

തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍  ശശി തരൂര്‍  കെപിസിസി അച്ചടക്ക സമിതി  thiruvanchoor radhakrishnan  congress sashi tharoor controversy  sashi tharoor controversy
ശശി തരൂരിന് പരിപാടികളില്‍ പങ്കെടുക്കാം, പാര്‍ട്ടി 'ചട്ടക്കൂടിനുള്ളില്‍' നിന്ന്: തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

By

Published : Nov 26, 2022, 10:43 AM IST

Updated : Nov 26, 2022, 11:17 AM IST

തിരുവനന്തപുരം:ശശി തരൂര്‍ എംപിക്ക് പാര്‍ട്ടി ചട്ടക്കൂടിന് ഉള്ളില്‍ നിന്ന് പരിപാടികളില്‍ പങ്കെടുക്കാമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി അച്ചടക്ക സമിതി യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനമായത്. ശശി തരൂര്‍ എംപിയുടെ കേരള പര്യടനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അധ്യക്ഷനായ പ്രത്യേക സമിതി യോഗം ചേര്‍ന്നത്.

തിരുവഞ്ചൂര്‍ രാധാക്യഷ്‌ണന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

ബന്ധപ്പെട്ട പാര്‍ട്ടി ഘടകങ്ങളുടെ അനുമതിയോടെ നേതാക്കള്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാം. പാര്‍ട്ടി ചട്ടക്കൂടിന് സമാന്തരമായി പരിപാടികള്‍ പാടില്ല. ബന്ധപ്പെട്ട എല്ലാവരേയും ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

താഴേതലത്തിലുള്ള ഘടകങ്ങളെ കൂടി വിശ്വാസത്തില്‍ എടുത്ത് മാത്രമേ നേതാക്കള്‍ പാര്‍ട്ടിയുടെ ആശയപ്രചരണങ്ങള്‍ക്കായി പോകാവു. അതേസമയം സ്വകാര്യ പരിപാടികളില്‍ ഇവര്‍ക്ക് പങ്കെടുക്കുന്നതിന് വിലക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read:സമാന്തര പ്രവര്‍ത്തനങ്ങള്‍ പാടില്ല, പരിപാടിയില്‍ പങ്കെടുക്കാന്‍ ഡിസിസി അനുമതി വേണം; ശശി തരൂരിന് അച്ചടക്ക സമിതിയുടെ നിര്‍ദേശം

Last Updated : Nov 26, 2022, 11:17 AM IST

ABOUT THE AUTHOR

...view details