കേരളം

kerala

തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കത്തിക്കരുതെന്ന് തിരുവഞ്ചൂർ: അണയാതെ കോൺഗ്രസ് പുനസംഘടന കലാപം

ഉമ്മൻ ചാണ്ടിയുടെ പിന്നിൽ ആരും ഒളിക്കേണ്ടെന്നും കോട്ടയത്തെ ഡിസിസി പ്രസിഡന്‍റ് ചുമതലയേൽക്കുന്ന ചടങ്ങിൽ ചെന്നിത്തല പറഞ്ഞ കാര്യങ്ങൾ ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാണെന്ന് വിശ്വസിക്കുന്നില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

By

Published : Sep 4, 2021, 5:37 PM IST

Published : Sep 4, 2021, 5:37 PM IST

രമേശ് ചെന്നിത്തലയെ തള്ളി തിരുവഞ്ചൂർ  thiruvanchoor radhakrishnan against ramesh chennithala on congress conflict  തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കത്തിക്കരുതെന്ന് വിമർശനം  വിമർശനം  thiruvanchoor radhakrishnan  ramesh chennithala  congress conflict  തിരുവഞ്ചൂർ രാധാകൃഷ്‌ണൻ
ചെന്നിത്തലയെ തള്ളി തിരുവഞ്ചൂർ; തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കത്തിക്കരുതെന്ന് വിമർശനം

കോട്ടയം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കടുത്ത വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കത്തിക്കുന്ന സമീപനം ശരിയല്ലെന്നും തർക്കങ്ങൾ പ്ലാറ്റ്‌ഫോമിൽ പറഞ്ഞുതീർക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ പിന്നിൽ ആരും ഒളിക്കേണ്ടെന്നും കോട്ടയത്തെ ഡിസിസി പ്രസിഡന്‍റ് ചുമതലയേൽക്കുന്ന ചടങ്ങിൽ ചെന്നിത്തല പറഞ്ഞ കാര്യങ്ങൾ ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാണെന്ന് വിശ്വസിക്കുന്നില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

ചെന്നിത്തലയെ തള്ളി തിരുവഞ്ചൂർ; തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കത്തിക്കരുതെന്ന് വിമർശനം

ആർക്കും നാവില്ലാത്തത് കൊണ്ടല്ല പ്രശ്നത്തിൽ പ്രതികരിക്കാത്തതെന്നും പാർട്ടിയെ വേദനിപ്പിക്കുന്നതൊന്നും താൻ പറയില്ലെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞു.

താൻ ഗ്രൂപ്പ് കളിച്ചപ്പോൾ പാർട്ടിക്ക് ശക്തി ഉണ്ടായിരുന്നു. പക തീർത്തേ അടങ്ങൂ എന്ന സമീപനം ശരിയല്ല. കോൺഗ്രസിന്‍റെ കേരള നേതൃത്വത്തിൽ വിശ്വാസമുണ്ട്. അവർക്ക് ഹൈക്കമാൻഡിന്‍റെ സഹായവുമുണ്ടെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

ഉമ്മൻ ചാണ്ടി നല്ല പക്വത ഉള്ള നേതാവാണ്. അദ്ദേഹം ഒരു ട്രാപ്പിലും പെടില്ല. ഈ പ്രശ്നവും ഉമ്മൻ ചാണ്ടി തീർക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.

Also Read: 'തന്നോട് ആലോചിക്കണ്ട, ഉമ്മന്‍ചാണ്ടിയോട് വിവരങ്ങള്‍ പറയാനുള്ള ബാധ്യതയുണ്ട്': ചെന്നിത്തല

തന്നോട് ആലോചിച്ചില്ലെങ്കിലും എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ സംഘടനാപരമായി ഉമ്മൻചാണ്ടിയോട് വിവരങ്ങൾ പറയാനുള്ള ബാധ്യത ഇപ്പോൾ നേതൃത്വത്തിലിരിക്കുന്നവർക്ക് ഉണ്ടെന്നായിരുന്നു കോട്ടയം ഡിസിസി പ്രസിഡൻ്റായി നാട്ടകം സുരേഷ് ചുമതലയേൽക്കുന്ന ചടങ്ങിലെ രമേശ് ചെന്നിത്തലയുടെ വിമർശനം.

ABOUT THE AUTHOR

...view details