കോട്ടയം:കെ.പി.സി.സി അധ്യക്ഷനെ ഒറ്റപ്പെടുത്താമെന്ന് മാർക്‌സിസ്റ്റ് പാർട്ടി കരുതേണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പ്രസംഗത്തിന്‍റെ പേരിൽ കേസെടുക്കാൻ പോയാൽ എത്ര പേർ ജയിലിൽ പോകേണ്ടിവരുമെന്ന് മുൻകാല അനുഭവം ഓർക്കുന്നത് നന്ന്. ജഡ്‌ജിമാരെ ശുംഭൻമാർ എന്ന് വിളിച്ചവര്‍ ഇവിടെയുണ്ട് എന്നത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനൊക്കെ തൃക്കാക്കരയിലെ ജനങ്ങൾ ചുട്ട മറുപടി നൽകും. എല്‍.ഡി.എഫ് സർക്കാരിന്‍റെ മരണമണിയാണ് തൃക്കാക്കര. പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷിക ദിനത്തിൽ യു.ഡി.എഫ് കോട്ടയത്ത് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനമാണ് വെള്ളിയാഴ്‌ച രാവിലെ 11ന് കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയറിന് മുന്നിൽ നടന്നത്.