കേരളം

kerala

ETV Bharat / state

മകൻ്റെ നിയമനത്തിൽ ഇടപെട്ടിട്ടില്ലന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി. വി ശ്രീനിവാസാണ് ദേശീയ ചുമതലയുള്ള സംസ്ഥാന വ്യക്താവായി അര്‍ജുനെ നിയമിച്ചത്.

Thiruvanchoor Radhakrishnan  Arjun Radhakrishnan  youth congress  യൂത്ത് കോണ്‍ഗ്രസ്  തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍  അർജുന്‍ രാധാകൃഷ്‌ണ്‍
മകൻ്റെ നിയമനത്തിൽ ഇടപെട്ടിട്ടില്ലന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍

By

Published : Sep 2, 2021, 11:57 AM IST

Updated : Sep 2, 2021, 12:37 PM IST

കോട്ടയം: അർജുന്‍റെ നിയമനത്തിൽ ഇടപെട്ടിട്ടില്ലന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. അത് യൂത്ത് കോൺഗ്രസിന്‍റെ ആഭ്യന്തര പ്രശ്നമാണ്. പുറത്ത് നിന്നുള്ളവർ അഭിപ്രായം പറയുന്നത് ശരിയല്ല. ദേശീയ വക്താക്കൾ അതിന് മറുപടി പറയട്ടെ. വിവാദം തന്നെ നേരിട്ട് ബന്ധപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന് സംശയിക്കുന്നതായും തിരുവഞ്ചൂർ പറഞ്ഞു.

അതേസമയം മെറിറ്റ് അടിസ്ഥാനമാക്കിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് വക്താവായുള്ള നിയമനമെന്ന് അര്‍ജുന്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ആരുടെ എതിര്‍പ്പ് കൊണ്ടാണ് നിയമനം മരവിപ്പിച്ചതെന്ന് അറിയില്ല. ദേശീയ നേതൃത്വം നടത്തിയ ക്യംപയിനില്‍ പങ്കെടുത്തിരുന്നു. അങ്ങനെയാണ് വക്താവായി തെരഞ്ഞെടുത്തതെന്നും അര്‍ജുന്‍ പറഞ്ഞു.

മകൻ്റെ നിയമനത്തിൽ ഇടപെട്ടിട്ടില്ലന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി. വി ശ്രീനിവാസാണ് ദേശീയ ചുമതലയുള്ള സംസ്ഥാന വ്യക്താവായി അര്‍ജുനെ നിയമിച്ചത്. ഇപ്പോള്‍ ദേശീയ നേതൃത്വം ഇടപെട്ട് അര്‍ജുന്‍ ഉള്‍പ്പെടെ അഞ്ച് യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനമാണ് തടഞ്ഞത്.

also read: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ മകന്‍

യൂത്ത് കോണ്‍ഗ്രസില്‍ ഈ നിയമനത്തില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പുതിയ നിയമനങ്ങളില്‍ സജീവ രാഷ്ട്രീയത്തില്‍ ഇല്ലാത്തവരെ വക്താക്കളാക്കിയെന്നാണ് വിമര്‍ശനം ഉയര്‍ന്നിരുന്നത് .

Last Updated : Sep 2, 2021, 12:37 PM IST

ABOUT THE AUTHOR

...view details