കോട്ടയം :മൂന്നുപേര്‍ തിരുനക്കര മൈതാനത്തുവച്ച് ആകാശത്തേക്ക് നിറയൊഴിക്കുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം അതില്‍ രണ്ടുപേരെ കീഴ്‌പ്പെടുത്തുന്നു.
മൂന്നാമന്‍ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. സംഭവത്തിൽ ഞെട്ടിയ നാട്ടുകാരോട് പൊലീസ് കാര്യങ്ങൾ വെളിപ്പെടുത്തി. ജില്ല പൊലീസിന്‍റെ നേതൃത്വത്തിൽ സുരക്ഷയുടെ ഭാഗമായി നഗരത്തിൽ നടത്തിയ മോക്ക് ഡ്രില്ലായിരുന്നു സംഭവം.
തിരുനക്കര മൈതാനത്ത് വെടിയുതിർത്ത് അക്രമി സംഘം, കീഴ്‌പ്പെടുത്തി പൊലീസ്; പിന്നാലെ സത്യം വെളിപ്പെടുത്തൽ Also Read: കൊടുമണ്‍ ആക്രമണത്തില്‍ നടപടിയില്ല,സി.പി.എം - സി.പി.ഐ ബന്ധം വീണ്ടും ഉലയുന്നു ; 'എല്‍.ഡി.എഫ് പരിപാടികള്‍ ബഹിഷ്‌കരിക്കും'
ശനിയാഴ്‌ച ഉച്ചക്ക് 11.15ഓടെയായിരുന്നു സംഭവം. വാഹനത്തിൽ വന്നിറങ്ങിയവര്‍ നാട്ടുകാരുമായി ഏറ്റുമുട്ടുകയും അപ്രതീക്ഷിതമായി ആകാശത്തേക്ക് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തു. സംഭവത്തിൽ ഭയന്ന നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.
കോട്ടയം വെസ്റ്റ് പൊലീസും കൺട്രോൾ റൂം സംഘവും പൊടുന്നനെ സ്ഥലത്ത് എത്തി രണ്ടുപേരെ കീഴടക്കുകയും ചെയ്‌തു. മോക്ക് ഡ്രില്ലാണെന്ന് വെളിപ്പെടുത്തിയതോടെയാണ് നാട്ടുകാർക്ക് ആശ്വാസമായത്.