കോട്ടയം: പ്ലാസ്റ്റിക്, ചില്ലുകുപ്പികള്‍ സംഭരിക്കുന്നതിനായി തിടനാട് ഗ്രാമപഞ്ചായത്ത് വിവിധയിടങ്ങളില്‍ സ്ഥാപിച്ച ബോട്ടില്‍ ബൂത്തുകള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലീന ജോർജ്ജ്. കുപ്പികള്‍ മാത്രം നിക്ഷേപിക്കണമെന്നാണ് ബോട്ടില്‍ ബൂത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും വീടുകളിലെ മാലിന്യങ്ങള്‍ ഉള്‍പ്പടെ ബൂത്തുകളിൽ നിക്ഷേപിക്കുകയാണെന്ന് ലീന ജോർജ്ജ് പറയുന്നു.
ബോട്ടില്‍ ബൂത്തുകൾ ദുരുപയോഗം ചെയ്യുന്നു ; നടപടിയുമായി പഞ്ചായത്ത് - thidanadu panchayathu
കുപ്പികള്‍ നിക്ഷേപിക്കണമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും വീടുകളിലെ മാലിന്യങ്ങള്‍ വരെ നിക്ഷേപിക്കുകയാണ്
ബോട്ടില്‍ബൂത്തുകളെ ദുരുപയോഗം ചെയ്യുന്നു ; നടപടിയുമായി പഞ്ചായത്ത് പ്രസിഡന്‍റ്
തിടനാട് പഞ്ചായത്തിന് സമീപം ശ്മമശാനത്തോട് ചേര്‍ന്ന് ബോട്ടില്‍ കളക്ഷന്‍ സെന്‍ററിന്‍റെ നിർമ്മാണം പൂര്‍ത്തിയാക്കി വരികയാണ്. ശുചിത്വമിഷന്‍റെ അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. ഇത് പൂര്‍ത്തിയാകുന്നതോടെ എല്ലാമാസവും ബൂത്തുകളില്‍ നിന്നും ബോട്ടിലുകള്‍ സംഭരിക്കാനാകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.