കേരളം

kerala

ETV Bharat / state

ഈരാറ്റുപേട്ടയിലെ മൊബൈൽ കടകളിൽ മോഷണ ശ്രമം - peta

കാഞ്ഞിരപ്പള്ളി ബസ് സ്റ്റോപ്പിൽ പ്രവർത്തിക്കുന്ന ചായിപറമ്പിൽ ഏജൻസീസിലും മുട്ടം കവലയിൽ പാലാ ബസ് സ്റ്റോപ്പിന് സമീപത്തുള്ള കടയിലുമാണ് മോഷണശ്രമം നടന്നത്.

കോട്ടയം  ഈരാറ്റുപേട്ട  കാഞ്ഞിരപ്പള്ളി  മോഷണശ്രമം  kottayam  peta  Theft
ഈരാറ്റുപേട്ടയിലെ മൊബൈൽ കടകളിൽ മോഷണ ശ്രമം

By

Published : Jun 14, 2020, 2:47 PM IST

കോട്ടയം:ഈരാറ്റുപേട്ട നഗരത്തിലെ രണ്ട് മൊബൈൽ കടകളിൽ മോഷണശ്രമം. കാഞ്ഞിരപ്പള്ളി ബസ് സ്റ്റോപ്പിൽ പ്രവർത്തിക്കുന്ന ചായിപറമ്പിൽ ഏജൻസീസിലും മുട്ടം കവലയിൽ പാലാ ബസ് സ്റ്റോപ്പിന് സമീപത്തുള്ള കടയിലുമാണ് മോഷണശ്രമം നടന്നത്. നഗരമധ്യത്തിൽ തന്നെയാണ് രണ്ട് കടകളും. ചായി പറമ്പിൽ ഷോപ്പിന്‍റെ മുൻ വശത്തെ ഷട്ടർ കുത്തി തുറക്കാൻ ശ്രമിച്ച നിലയിലാണ്. കമ്പി ഉപയോഗിച്ച് ഷട്ടർ വളച്ചെങ്കിലും ഉള്ളിൽ ഗ്ലാസ് ഡോർ ലോക്ക് ആയതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. രാവിലെ കടയുടമയെത്തി തുറക്കാൻ ശ്രമിച്ചെങ്കിലും ഷട്ടർ ജാമായ നിലയിലായിരുന്നു. മുട്ടം കവലയിലെ പൊലീസ് സ്റ്റേഷന് 100 മീറ്റർ മാത്രം മാറിയാണ് മോഷണശ്രമം നടന്നത്. കടയിലെ ആസ്ബറ്റോസ് ഷീറ്റ് തകർത്താണ് മോഷ്ടാവ് ഉള്ളിൽ കടക്കാൻ ശ്രമിച്ചത്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കുറിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

ABOUT THE AUTHOR

...view details