പിറന്നാൾ ദിനത്തിൽ യുവാവ് അപകടത്തിൽ മരിച്ചു - പിറന്നാൾ ദിനത്തിൽ യുവാവ് മരിച്ചു
പെരിങ്ങുളം സ്വദേശി രജ്ഞിത് സേവ്യർ ആണ് മരിച്ചത്.
പിറന്നാൾ ദിനത്തിൽ യുവാവ് അപകടത്തിൽ മരിച്ചു
കോട്ടയം: പിറന്നാൾ ദിനത്തിൽ വൈകുന്നേരമുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൂഞ്ഞാർ പെരിങ്ങുളം സ്വദേശി തോട്ട പള്ളിൽ രഞ്ജിത് സേവ്യർ ആണ് മരിച്ചത്. പാലാ സെന്‍റ് തോമസ് കോളജിന് സമീപത്തെ വളവിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.