കോട്ടയം: പാലാ പൈകയില്‍ ഭര്‍ത്താവിന്‍റെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. മല്ലികശ്ശേരി കണ്ണമുണ്ടയിൽ സിനിയാണ് (42) മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് കണ്ണമുണ്ടയില്‍ ബിനോയി ജോസഫ് പൊലിസ് കസ്റ്റഡിയിലാണ്.
ഭര്‍ത്താവിന്‍റ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു - ഭര്‍ത്താവിന്‍റ കുത്തേറ്റ് യുവതി മരിച്ചു
സംശയ രോഗത്തിന്‍റെ പേരില്‍ ഇരുവരും എപ്പോഴും വഴക്കുണ്ടാവാറുണ്ടായിരുന്നു.
പ്രതി ബിനോയി ജോസഫ്
ഏപ്രില്‍ 9ന് രാത്രി 11.30നാണ് കേസിനാസ്പദമായ സംഭവം. സംശയ രോഗത്തെ തുടന്ന് ഭര്‍ത്താവ് സിനിയെ കുത്തുകയായിരുന്നു. നിലവിളി കേട്ട് അടുത്ത മുറിയില്‍ നിന്ന് ഓടിയെത്തിയ മക്കളാണ് സിനിയെ ആശുപത്രിയിലെത്തിച്ചത്.
സംശയ രോഗത്തിന്‍റെ പേരില്‍ ഇരുവരും തുടര്‍ച്ചയായി വഴക്കുണ്ടാക്കിയിരുന്നെന്ന് പൊലിസ് പറഞ്ഞു. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായത്.
TAGGED:
കുത്തേറ്റു