കേരളം

kerala

ETV Bharat / state

റഷ്യയില്‍ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ - പായിപ്പാട് കൊവിഡ്

ജൂലായ് ഒമ്പതിനാണ് എം.ബി.ബി.എസ് വിദ്യാര്‍ഥിയായ കൃഷ്‌ണപ്രിയ റഷ്യയിൽ നിന്നെത്തിയത്. ശേഷം വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു.

വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ  student found hanging  പായിപ്പാട് കൊവിഡ്  paippad covid
പായിപ്പാട്

By

Published : Jul 14, 2020, 11:30 AM IST

കോട്ടയം: പായിപ്പാട് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റഷ്യയില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ കൃഷ്‌ണപ്രിയ ജൂലായ് ഒമ്പതിനാണ് നാട്ടില്‍ തിരിച്ചെത്തിയത്. സ്രവം സാമ്പിൾ പരിശോധനക്ക് നല്‍കിയ ശേഷം വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. സമീപത്തെ ബന്ധുവീട്ടിലായിരുന്നു മാതാപിതാക്കളുടെ താമസം. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം എത്തിച്ച് നല്‍കുകയും ചെയ്തിരുന്നു. മൊബൈല്‍ ഫോണും ലാപ്ടോപ്പും ലോക്ക് ചെയ്ത നിലയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details