കേരളം

kerala

ETV Bharat / state

ജെ സി ഡാനിയേൽ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും - latest malayalam news

പ്രതിമ നിർമിക്കണമെന്ന ആവശ്യവുമായി മാറി വരുന്ന സർക്കാരുകളെ സമീപിച്ചിട്ടും നിഷേധാത്മക നിലപാട് ഉണ്ടായതോടെയാണ് സ്വയം മുൻകൈ എടുത്ത് ജെ.സി ഡാനിയൽ ഫൗണ്ടേഷൻ പ്രതിമ അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുന്നത്

ജെ സി ഡാനിയേലിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്തു

By

Published : Nov 7, 2019, 9:45 AM IST

Updated : Nov 7, 2019, 11:27 AM IST

കോട്ടയം:മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേലിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്യാനൊരുങ്ങി ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ. പ്രതിമ നിർമിക്കണമെന്ന ആവശ്യവുമായി മാറി വരുന്ന സർക്കാരുകളെ സമീപിച്ചിട്ടും നിഷേധാത്മക നിലപാട് ഉണ്ടായതോടെയാണ് സ്വയം മുൻകൈ എടുത്ത് ജെ.സി ഡാനിയൽ ഫൗണ്ടേഷൻ പ്രതിമ അനാച്ഛാദനം ചെയ്യാനൊരുങ്ങുന്നത്.

ജെ സി ഡാനിയേൽ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും

മലയാള സിനിമയുടെ പിതാവെന്ന ആദരം കേരളം നൽകുമ്പോഴും അദ്ദേഹത്തെ എന്നും ഓർമപ്പെടുത്തും വിധം ഒരു പ്രതിമ നിർമിച്ച് നൽകാൻ ചെയ്യാൻ ആരും തയ്യാറാക്കത്തിൽ ദു:ഖമുണ്ടന്ന് ജെ.സി ഡാനിയേലിന്റെ ഇളയ മകൻ ഹാരിസ് ഡാനിയേല്‍ പറയുന്നു.

അഞ്ച് ലക്ഷം രൂപയോളമാണ് പ്രതിമ നിർമാണത്തിനായി ഫൗണ്ടേഷൻ ചെലവാക്കിയിരിക്കുന്നത്. എന്നാൽ പ്രതിമ എവിടെ സ്ഥാപിക്കണമെന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. പ്രതിമ അനാച്ഛാദന കർമം നിർവ്വഹിക്കുന്ന പി.സി ജോർജ് എം.എൽ.എ എവിടെ സ്ഥാപിക്കണം എന്ന് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ജെ.സി.ഡാനിയേൽ ഫൗണ്ടേഷൻ. പ്രതിമ സ്ഥാപിക്കാൻ സർക്കാർ സ്ഥലം ഒരുക്കി നൽകാതായതോടെയാണ് ഫൗണ്ടേഷൻ എം.എൽ.എയെ സമീപിച്ചത്.

Last Updated : Nov 7, 2019, 11:27 AM IST

ABOUT THE AUTHOR

...view details