തന്‍റെ പേരിൽ പ്രചരിച്ച പ്രസ്‌താവനകൾ വ്യാജമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ വക്താവ് - Malankara Orthodox Church news
തന്‍റെ പേരിൽ വ്യാജമായി ലെറ്റർപാഡും സീലും നിർമിച്ചാണ് സമൂഹമാധ്യമങ്ങൾ വഴി വ്യാജ പ്രസ്‌താവന പ്രചരിപ്പിക്കുന്നതെന്ന് മലങ്കര ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ജോൺസ് ഏബ്രഹാം കോനാട്ട് പറഞ്ഞു
തന്‍റെ പേരിൽ പ്രചരിച്ച പ്രസ്‌താവനകൾ വ്യാജമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്‍റെ പേരിൽ ഇറങ്ങിയിരിക്കുന്ന പ്രസ്‌താവനകൾ വ്യാജമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ജോൺസ് ഏബ്രഹാം കോനാട്ട്. തന്‍റെ പേരിൽ വ്യാജമായി ലെറ്റർപാഡും സീലും നിർമിച്ചാണ് സമൂഹമാധ്യമങ്ങൾ വഴി വ്യാജ പ്രസ്‌താവന പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിലും പിറവത്തും മത്സര രംഗത്ത് വരുന്ന രണ്ട് സ്ഥാനാർഥികളെ സഭാ മക്കൾ സഹായിക്കണമെന്ന പേരിലാണ് വ്യാജ പ്രസ്താവന പ്രചരിച്ചത്.