കേരളം

kerala

ETV Bharat / state

അധ്യാപകനെ പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാര്‍ഥിനി

പരാതി സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറെന്നും ഗവേഷക വിദ്യാര്‍ഥിനി.

minister r bindu  മന്ത്രി  ഗവേഷക വിദ്യാര്‍ഥിനി  research student  എം.ജി സർവകലാശാല  MG University  kottayam news
'മന്ത്രിയുടെ നിലപാടില്‍ സന്തോഷം'; അധ്യാപകനെ പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഗവേഷക വിദ്യാര്‍ഥിനി

By

Published : Nov 6, 2021, 12:28 PM IST

Updated : Nov 6, 2021, 1:32 PM IST

കോട്ടയം:നീതി ഉറപ്പാക്കുമെന്ന മന്ത്രി ആർ ബിന്ദുവിന്‍റെ നിലപാടിൽ സന്തോഷമുണ്ടെന്ന് എം.ജി സർവകലാശാലയ്ക്ക് മുൻപിൽ നിരാഹാര സമരം നടത്തുന്ന ഗവേഷക വിദ്യാർഥിനി. ജാതീയമായി അധിക്ഷേപിച്ച അധ്യാപകനെ പുറത്താക്കിയ ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ല. സ്റ്റാറ്റ്യൂട്ടിന് വിരുദ്ധമായി അധ്യാപകനും, വി.സിയും പലതും ചെയ്‌തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

മന്ത്രി ആർ ബിന്ദുവിന്‍റെ നിലപാടിൽ സന്തോഷമുണ്ടെന്ന് എം.ജി സർവകലാശാലയ്ക്ക് മുൻപിൽ സമരം നടത്തുന്ന ഗവേഷക വിദ്യാർഥിനി.

ഇത് പുറത്തുവരുമെന്ന് ഭയന്നാണ് അധ്യാപകനെ മാറ്റാൻ വി.സി തയ്യാറാകാത്തത്. ഇതുസംബന്ധിച്ച തെളിവുകൾ തന്‍റെ പക്കലുണ്ട്. മന്ത്രിയ്ക്ക്‌ ഇത് കൈമാറാൻ തയ്യാറാണെന്നും ഗവേഷക വിദ്യാർഥിനി പറയുന്നു. ഗവേഷണം പൂർത്തിയാക്കാൻ സർവകലാശാലയിൽ സൗകര്യം ഒരുക്കുന്നില്ലെന്ന് നേരത്തേ ഇവര്‍ ഉന്നയിച്ച പരാതിയില്‍ പറഞ്ഞിരുന്നു.

'അധ്യാപകനെ മാറ്റാന്‍ തടസമെന്താണ്'

അതേസമയം, ആരോപണവിധേയനെതിരായ സർവകലാശാലയുടെ നടപടി നീളുകയാണെങ്കിൽ അധ്യാപകൻ മാറിനിൽക്കാൻ സർക്കാർ നിർദേശം നൽകുമെന്ന് മന്ത്രി എഫ്‌.ബി പോസ്റ്റില്‍ കുറിച്ചു. സമരത്തിൽനിന്നും പിന്മാറണമെന്ന് വിദ്യാർഥിനിയോട് അഭ്യർഥിക്കുന്നു. ആരോപണവിധേയനായ അധ്യാപകനെ പദവിയിൽനിന്ന് മാറ്റിനിർത്തി പരാതി അന്വേഷിക്കാൻ എന്താണ് സർവകലാശാലയ്ക്ക് തടസമെന്ന് ആരാഞ്ഞിട്ടുണ്ട്. അതിന് സാങ്കേതിക തടസമുണ്ടെങ്കിൽ അതിന് ആധാരമായ രേഖകൾ എന്തെല്ലാമാണെന്ന് അറിയിക്കാനും സർവകലാശാലയോട് ആവശ്യപ്പെട്ടു.

ALSO READ:ഗവേഷക വിദ്യാർഥിനിക്ക് നീതി ഉറപ്പാക്കും, സമരത്തിൽ നിന്ന്‌ പിന്മാറണമെന്ന് ആർ ബിന്ദു

വിദ്യാർഥിനിയുടെ ആരോഗ്യനിലയിൽ സർക്കാരിന് ഉത്ക്കണ്ഠയുണ്ടെന്നും വ്യക്തിപരമായും ആകുലതയുണ്ടെന്നും മന്ത്രിയുടെ പോസ്റ്റിൽ പറയുന്നു. അതേസമയം, വിദ്യാർഥിനിയ്ക്ക് പഠനം പൂർത്തിയാക്കാൻ എല്ലാ സൗകര്യവും ചെയ്‌തുകൊടുക്കുമെന്ന് ജില്ല കലക്‌ടര്‍ പി.കെ ജയശ്രീ അറിയിച്ചു. സർവകലാശാല അധികൃതർ ഇതുസംബന്ധിച്ച് സംസാരിച്ചു. സമരം അവസാനിപ്പിക്കണമെന്ന് വെള്ളിയാഴ്ച കലക്‌ടർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനാരോഗ്യം ചൂണ്ടിക്കാട്ടി വിദ്യാർഥിനി ചർച്ചയിൽ പങ്കെടുത്തിരുന്നില്ല.

Last Updated : Nov 6, 2021, 1:32 PM IST

ABOUT THE AUTHOR

...view details