കോട്ടയം:കാഞ്ഞിരപ്പള്ളിയില്‍ ടിപ്പര്‍ ലോറി കയറി കാല്‍നടയാത്രക്കാരനായ വയോധികന്‍ മരിച്ചു. കോരുത്തോട്ടിലെ മടുക്ക പാറമട ലെയ്‌നില്‍ താമസിക്കുന്ന പൂതക്കുഴി വീട്ടില്‍ ഇബ്രാഹിമാണ് (85 ) മരിച്ചത്. ബുധനാഴ്ച്ച രാവിലെയായിരുന്നു സംഭവം നടന്നത്.
കോരുത്തോട് പാറമട ഭാഗത്ത് പെട്ടിക്കട നടത്തുന്ന ഇയാള്‍, മടുക്ക ഭാഗത്തേക്ക് നടന്നു പോകുമ്പോള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടി പിന്നോട്ട് വന്ന ടിപ്പര്‍ ലോറി ഇടിച്ചിട്ടശേഷം തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.