കോട്ടയം: ജില്ലയിൽ ആശുപത്രി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ആറായി കുറഞ്ഞു. എന്നാൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1600 കടന്നു. പുതുതായി 185 പേരാണ് നിരീക്ഷണത്തിലുള്ളത്. കോട്ടയം ജില്ലയിൽ നിന്നും പരിശോധനക്കയച്ച ഒമ്പത് സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഒരാളും ഉൾപ്പെട്ടിരുന്നു. ഇയാളെ ആശുപത്രി നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി.
കോട്ടയത്ത് ആശുപത്രി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ആറായി കുറഞ്ഞു - ആശുപത്രി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ആറായി കുറഞ്ഞു
ആശുപത്രി നിരീക്ഷണത്തിലുള്ള ആറ് പേരിൽ അഞ്ച് പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ സ്വകാര്യ ആശുപത്രിയിലുമാണ് ചികത്സയിലുള്ളത്.
ആശുപത്രി നിരീക്ഷണത്തിലുള്ള ആറ് പേരിൽ അഞ്ച് പേർ കോട്ടയം മെഡിക്കൽ കോളജിലും ഒരാൾ സ്വകാര്യ ആശുപത്രിയിലുമാണ് ചികത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ 133 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതിൽ 92 സാമ്പിളുകളിലും നെഗറ്റീവാണ്. 36 സാമ്പിളുകളുടെ ഫലമാണ് ഇനി എത്താനുള്ളത്.
കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരുടെ സഞ്ചാര പഥം പുറത്തിറക്കിയ ശേഷം 53 പേർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു. അതോടൊപ്പം തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാളുടെ സെക്കൻഡറി കോൺടാക്‌ടിൽ ഒരാളെ കോട്ടയത്ത് കണ്ടെത്തി. കോട്ടയത്തെ റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ രോഗലക്ഷണങ്ങളുമായി 45 പേരെ കണ്ടെത്തിയിട്ടുണ്ട്. അതേസമയം രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജിൽ കഴിയുന്ന പത്തനംതിട്ട സ്വദേശികളായ രണ്ട് പേരുടെയും കോട്ടയം ചെങ്ങളം സ്വദേശികളുടെയും ആരോഗ്യസ്ഥിതി സാധാരണ ഗതിയിൽ തുടരുന്നതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.