കേരളം

kerala

ETV Bharat / state

റംബൂട്ടാന്‍ പറിച്ചുവെന്നാരോപിച്ച് അയല്‍വാസി ബാലന്മാരെ മര്‍ദിച്ചു; കണ്ടുനിന്ന മുത്തശിക്ക് ഹൃദയാഘാതം - റംബൂട്ടാന്‍

മര്‍ദനത്തിന് ഇരയായ കുട്ടികള്‍ രണ്ടുപേരും പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

റംബൂട്ടാന്‍ പറിച്ചുവെന്നാരോപിച്ച് അയല്‍വാസി ബാലനെ മര്‍ദ്ദിച്ചു; കണ്ടുനിന്ന മുത്തശ്ശിയ്ക്ക് ഹൃദയാഘാതം

By

Published : Aug 5, 2019, 11:58 PM IST

Updated : Aug 6, 2019, 12:58 AM IST

കോട്ടയം:പൊതുവഴിയിലൂടെ സൈക്കിളില്‍ പോയ സ്‌കൂള്‍ വിദ്യാര്‍ഥികളായ കുട്ടികളെ അയല്‍വാസി തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. കുട്ടികളെ ക്രൂരമായി മര്‍ദിക്കുന്നത് കണ്ട് കുട്ടികളിൽ ഒരാളുടെ മുത്തശി ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു. തെക്കേമുത്തോലി മറ്റത്തിക്കുന്നേല്‍ തോമസിന്‍റെ മകനും എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ ആല്‍ബര്‍ട്ടോ, ചൂരനോലില്‍ ഷാജിയുടെ മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ജിന്‍സ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ആല്‍ബര്‍ട്ടോയെ മര്‍ദിക്കുന്നതുകണ്ട് കുട്ടിയുടെ അച്ഛന്‍ തോമസിന്‍റെ അമ്മ മേരിയാണ് കുഴഞ്ഞുവീണത്. ഇവരെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മര്‍ദനത്തിന് ഇരയായ കുട്ടികള്‍ രണ്ടുപേരും പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ തെക്കേമുത്തോലി ഒരപ്പാങ്കല്‍ ഭാഗത്ത് റോഡിലാണ് സംഭവം.

റംബൂട്ടാന്‍ പറിച്ചുവെന്നാരോപിച്ച് അയല്‍വാസി ബാലന്മാരെ മര്‍ദിച്ചു; കണ്ടുനിന്ന മുത്തശിക്ക് ഹൃദയാഘാതം

അയല്‍വാസിയായ സഖറിയാസാണ് കുട്ടികളുടെ മര്‍ദിച്ചതെന്നാണ് ആരോപണം. ഇയാളുടെ വീടിനു മുന്നിലെ റോഡിലൂടെ സൈക്കിളില്‍ പോയ കുട്ടികള്‍ തകരാറിലായ സൈക്കിള്‍ ചെയിന്‍ നന്നാക്കുന്നതിനിടെ സഖറിയാസ് ഇരുവരെയും മര്‍ദിക്കുകയായിരുന്നു. ആല്‍ബര്‍ട്ടോയെ കുനിച്ചുനിര്‍ത്തി മര്‍ദിക്കുന്നതുകണ്ടാണ് ഹൃദ്രോഗിയായ മേരി കുഴഞ്ഞുവീണത്. സഖറിയാസിന്‍റെ പുരയിടത്തിലെ റമ്പൂട്ടാന്‍ മരത്തില്‍നിന്ന് പഴങ്ങള്‍ പറിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍ തങ്ങളല്ല പഴം പറിച്ചതെന്ന് കുട്ടികള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

Last Updated : Aug 6, 2019, 12:58 AM IST

ABOUT THE AUTHOR

...view details