കേരളം

kerala

ETV Bharat / state

കാലവര്‍ഷ ദുരന്തനിവാരണം; കോട്ടയത്ത് മോക്ഡ്രില്‍ - കാലവര്‍ഷ ദുരന്തനിവാരണം

ദുരന്തം സംഭവിച്ചതായി സങ്കല്‍പ്പിച്ചുകൊണ്ടുള്ള തുടര്‍ നടപടികളാണ് മോക് ഡ്രില്ലില്‍ സ്വീകരിച്ചത്. റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്‌സ് ,മോട്ടോര്‍ വാഹന വകുപ്പ്‌ , ആരോഗ്യവകുപ്പ്‌ എന്നിവരും മോക്ഡ്രില്ലില്‍ പങ്കാളികളായി.

കോട്ടയം വാർത്ത  kottyam news  മോക്ഡ്രില്‍ നടന്നു  കാലവര്‍ഷ ദുരന്തനിവാരണം  mockdrill was held as part of the Monsoon Disaster Preparedness
കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കത്തിന്‍റെ ഭാഗമായി മോക്ഡ്രില്‍ നടന്നു

By

Published : Jun 24, 2020, 5:52 PM IST

കോട്ടയം:കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കത്തിന്‍റെ ഭാഗമായുള്ള മോക്ഡ്രില്‍ നടന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു മോക്ഡ്രില്‍. മണ്ണിടിച്ചില്‍, വെള്ളപൊക്ക സാധ്യതയുമുള്ള മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു മോക്ഡ്രില്‍. വെള്ളികുളത്ത് മണ്ണ് ഇടിയുകയും ചാത്തപ്പുഴയില്‍ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ നടത്തേണ്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളാണ് മോക്ഡ്രില്ലിൽ അവതരിപ്പിച്ചത്. ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന അറിയിപ്പ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍നിന്നും കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തില്‍ ലഭിക്കുന്നതു മുതലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കത്തിന്‍റെ ഭാഗമായി മോക്ഡ്രില്‍ നടന്നു
മോക്ഡ്രില്‍ നടപടികള്‍ പരിശോധിക്കുന്നതിനായി ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങള്‍ ഉള്‍പ്പെടെ നാല് സ്വതന്ത്ര നിരീക്ഷകരെ നിയോഗിച്ചിരുന്നു. മോക്ഡ്രില്ലിനെ തുടര്‍ന്ന്‌ തീക്കോയി ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും സാന്നിധ്യത്തില്‍ അവലോകന യോഗവും നടന്നു. ദുരന്തം സംഭവിച്ചതായി സങ്കല്‍പ്പിച്ചുകൊണ്ടുള്ള തുടര്‍ നടപടികളാണ് മോക് ഡ്രില്ലില്‍ സ്വീകരിച്ചത്. റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്‌സ് ,മോട്ടോര്‍ വാഹന വകുപ്പ്‌ , ആരോഗ്യവകുപ്പ്‌ എന്നിവരും മോക്ഡ്രില്ലില്‍ പങ്കാളികളായി. വെള്ളം കയറുന്ന വീടുകളില്‍ നിന്നും ആളുകളെ രക്ഷാ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കും മണ്ണിടിച്ചിലില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശൂഷ നല്‍കുന്നതും, അപകട ഭീഷണിയുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതും മോക്ഡ്രില്ലില്‍ അവതരിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പ്രോട്ടോകോള്‍ പാലിച്ചാണ് മോക്ഡ്രിൽ നടന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലും കൊവിഡ് രോഗികള്‍ ,ക്വാറന്‍റൈനിലുള്ളവര്‍, രോഗലക്ഷണമുള്ളവര്‍, 60 വയസിന് മുകളിലുള്ളവര്‍, പൊതു വിഭാഗം എന്നിങ്ങനെ വേര്‍തിരിച്ചാണ് മോക്ഡ്രില്‍ നടന്നത്. പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, തുടങ്ങി വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥരും പി.സി ജോര്‍ജ് എംഎല്‍എ , ആര്‍ഡിഒ തുടങ്ങിയവരും നേതൃത്വം നല്കി.

ABOUT THE AUTHOR

...view details