കോട്ടയം: ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ വീടിന് 500 മീറ്റര്‍ ചുറ്റളവ് റെഡ് സോണില്‍ ഉള്‍പ്പെടുത്തി പൂര്‍ണമായും ലോക്ക് ചെയ്‌തു. പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന പ്രദേശം ആയതുകൊണ്ടാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്തിയത്. പ്രദേശത്തെ ജനങ്ങള്‍ അനാവശ്യമായി പുറത്ത് ഇറങ്ങരുതെന്നും ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കരുത് എന്നും അറിയിച്ചിട്ടുണ്ട്. ആര്‍ഡി, പാലാ ഡി.വൈ.എസ്.പി എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
കോട്ടയത്ത് രോഗം സ്ഥിരീകരിച്ച രോഗിയുടെ വീടും പരിസരവും അണുവിമുക്തമാക്കി
ആരോഗ്യവകുപ്പിന്‍റെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തിലാണ് അണുനശീകരണം നടത്തിയത്
ആരോഗ്യവകുപ്പിന്‍റെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തിലാണ് അണുനശീകരണം നടത്തിയത്. മേലുകാവിലേക്ക് പ്രവേശിക്കുന്ന ഈരാറ്റുപേട്ട, പാല, തൊടുപുഴ എന്നിവടങ്ങളിലെ വഴികള്‍ പൊലീസ് പൂര്‍ണമായും അടച്ചു. ഇതുവഴി വരുന്ന വാഹനങ്ങളെ ടൗണില്‍ വരാതെ മറ്റു വഴികളിലൂടെ പൊലീസ് തിരിച്ചു വിടുന്നുണ്ട്. എന്നാല്‍ വലിയ വാഹനങ്ങള്‍ കടത്തി വിടുമെന്ന് പോലീസ് അറിയിച്ചു. ജനങ്ങള്‍ക്ക് അവശ്യമായ സാധനങ്ങള്‍ പഞ്ചായത്ത് വോളന്‍റിയേഴ്‌സിന്‍റെ സഹായത്തോടെ വീടുകളില്‍ എത്തിച്ച് നല്‍കുമെന്ന് പഞ്ചായത്തംഗം അനുരാഗ് അറിയിച്ചു.