കേരളം

kerala

ETV Bharat / state

കൊവിഡ് ബാധിച്ച് മരിച്ച ബിഎസ്പി നേതാവ് റോയി പാറയ്ക്കലിന്‍റെ സംസ്കാരം നടന്നു - കൊവിഡ് വാക്സിൻ

കൊവിഡ് ബാധിച്ച് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയില്‍ചികിത്സയില്‍ കഴിഞ്ഞിരുന്ന റോയി വെള്ളിയാഴ്ച്ചയാണ് മരിച്ചത്.

BSP leader Roy Paraikkal  covid  Covid death  Covid vaccine  കൊവിഡ് മരണം  കൊവിഡ് വാക്സിൻ  കൊവിഡ് ബാധ
കൊവിഡ് ബാധിച്ച് മരിച്ച ബിഎസ്പി നേതാവ് റോയി പാറയ്ക്കലിന്‍റെ സംസ്കാരം നടന്നു

By

Published : May 1, 2021, 3:02 PM IST

കോട്ടയം:കൊവിഡ് ബാധിച്ച് മരിച്ച ബിഎസ്പി നേതാവ് റോയി പാറയ്ക്കലിന്‍റെ (63) സംസ്കാരം നടന്നു. ശനിയാഴ്ച്ച രാവിലെ കോട്ടയം മുട്ടമ്പലം പൊതു ശ്മശാനത്തിലായിരുന്നു സംസ്കാരം. കൊവിഡ് ബാധിച്ച് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയില്‍ചികിത്സയില്‍ കഴിഞ്ഞിരുന്ന റോയി വെള്ളിയാഴ്ച്ചയാണ് മരിച്ചത്.

ബഹുജന്‍ സമാജ് പാര്‍ട്ടി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ബി.എസ്.പിയുടെ കേരളത്തിലെ ആദ്യ പഞ്ചായത്ത്(വാഴൂര്‍) മെമ്പറുമായിരുന്നു വാഴൂര്‍ പുളിക്കല്‍ കവല സ്വദേശിയായ റോയി പാറയ്ക്കല്‍. കടുത്തശ്വാസം മുട്ടലിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ:ലീലാമ്മ.

ABOUT THE AUTHOR

...view details